TRENDING:

NSS കരയോഗമന്ദിരത്തിനുനേരെ ആക്രമണം; സുകുമാരൻ നായരുടെ പേരിൽ റീത്ത് വെച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നേമം മേലാംകോട് എൻ.എസ്.എസ് കരയോഗം മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായി. ശബരിമല വിഷയത്തിൽ കരയോഗത്തിന്റെ നാമജപ യാത്ര നടത്തിയതിന് അടുത്ത ദിവസം ആണ് സംഭവം. എൻ എസ് എസ് ജനറൽ സെക്രട്ടറി
advertisement

സുകുമാരൻ നായരുടെ പേരിൽ റീത്തും വച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടയത്തെ ചില കരയോഗമന്ദിരങ്ങൾക്കുനേരെയും ആക്രമണമുണ്ടായിരുന്നു.

എൻഎസ്എസിന്റെ നിലപാടുകളെ എതിർക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് എൻഎസ്എസും ബിജെപിയും ആരോപിച്ചു

അതേസമയം എൻഎസ്എസ് കരയോഗം ഓഫീസ് അക്രമിച്ച സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായും നേമം സിഐ കെ പ്രദീപ് അറിയിച്ചു.

ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധസൂചകമായാണ് സംസ്ഥാനത്തെ മുഴുവന്‍ എന്‍എസ്എസ് കരയോഗങ്ങളിലും വിശ്വാസ സംരക്ഷണ നാമജപയജ്ഞം സംഘടിപ്പിച്ചത്. കരയോഗങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന നാമജപയജ്ഞത്തില്‍ സമുദായാംഗങ്ങളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. നായര്‍ സര്‍വ്വീസ് സൊസൈറ്റി 105-ാം ജന്മദിനം സംസ്ഥാന വ്യാപകമായി പതാകാദിനത്തിന്റെ ഭാഗമായിട്ടാണ് നാമജപം നടത്തിയത്.

advertisement

ശബരിമല സ്ത്രീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട് തുടക്കംമുതൽ പ്രതിഷേധവുമായി എൻ.എസ്.എസ് രംഗത്തുണ്ടായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
NSS കരയോഗമന്ദിരത്തിനുനേരെ ആക്രമണം; സുകുമാരൻ നായരുടെ പേരിൽ റീത്ത് വെച്ചു