TRENDING:

മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസുവിനു നേരെ അക്രമ ശ്രമം; പിന്നിൽ ആർ.എസ്.എസ് എന്ന് ആരോപണം

Last Updated:

സംഘത്തിൻ്റെ പക്കൽ ഇരുമ്പുവടി ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉണ്ടായിരുന്നതായി ഒ.കെ വാസു കൊളവല്ലൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ കെ വാസുവിന് നേരെ അക്രമ ശ്രമമെന്ന് പരാതി. ഞായറാഴ്ച്ച വൈകിട്ട് 6 മണിയോടെ സെൻട്രൽ പൊയിലൂരിൽ റേഷൻ പീടികക്കടുത്തു വെച്ചാണ് അക്രമ ശ്രമം നടന്നത്.
advertisement

വീട്ടിലേക്ക് വാഹനം വരുന്ന വഴിയിൽ ബൈക്കുകൾ നിർത്തിവെച്ച് മാർഗതടസ്സം സൃഷ്ടിച്ച സംഘമാണ് അക്രമ ശ്രമം നടത്തിയത്. ഗൺമാന്റെയും ഡ്രൈവറുടെയും അവസരോചിതമായ ഇടപെടലിൽ സംഘം മടങ്ങുകയായിരുന്നു.

സംഘത്തിൻ്റെ പക്കൽ  ഇരുമ്പുവടി ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉണ്ടായിരുന്നതായി ഒ.കെ വാസു കൊളവല്ലൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആർ.എസ്.എസ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്നാണ് പരാതി.  കൊളവല്ലൂർ ഇൻസ്പെക്ടർ വിവി ലതീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സി.പി.എം പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് ഒ.കെ വാസു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസുവിനു നേരെ അക്രമ ശ്രമം; പിന്നിൽ ആർ.എസ്.എസ് എന്ന് ആരോപണം
Open in App
Home
Video
Impact Shorts
Web Stories