കോഴിക്കോട്: കോവിഡ് കാലത്ത് ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് മലബാർ ദേവസ്വം ബോർഡും ക്ഷേത്ര സംരക്ഷണ സമിതിയും തുറന്ന പോരിൽ. കാണിക്കയിൽ കണ്ണ് നട്ടാണ് വിശ്വാസികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയതെന്ന് സമിതി അധ്യക്ഷൻ. എന്നാൽ വിശ്വാസികളുടെ കാര്യം നോക്കാൻ സമിതിയെ ആരും നിയോഗിച്ചിട്ടില്ലെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് തിരിച്ചടിച്ചു.
അതെസമയം ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലാണെങ്കിലും ക്ഷേത്ര സംരക്ഷണ സമിതിയുടെ പാത പിന്തുടർന്ന് സാമൂതിരി വക ക്ഷേത്രങ്ങൾ ഭക്തരെ പ്രവേശിപ്പിച്ചില്ല. സംഘപരിവാർ നിയന്ത്രണത്തിലുള്ള സമിതിക്കെതിരെ മലബാർ ദേവസ്വം ബോർഡ് അധ്യക്ഷൻ തന്നെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയെങ്കിലും ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.