TRENDING:

കാട്ടാക്കടയിൽ സിപിഎം പാർട്ടി ഓഫീസിനു നേരെ ആക്രമണം: നാല് പേർ അറസ്റ്റിൽ, പിന്നിൽ എസ്.ഡി.പി.ഐ എന്ന് ആരോപണം

Last Updated:

ഇരുചക്രവാഹനങ്ങളിലെത്തിയ 20 ഓളം പേരാണ്  ആക്രമണം നടത്തിയത് .

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാട്ടാക്കടയിൽ സിപിഎമ്മിൻ്റെ പാർട്ടി ഓഫീസിന് നേരെ ആക്രമണം.  രാത്രി 9.30 ഓടെയാണ് ആക്രമണം ഉണ്ടായത്.  ഇരുചക്രവാഹനങ്ങളിലെത്തിയ 20 ഓളം പേരാണ്  ആക്രമണം നടത്തിയത് .  പാർട്ടി ഓഫീസിൽ എത്തിയ ആക്രമികൾ ക്യാരംസ് കളിച്ചുകൊണ്ടിരുന്ന പ്രവർത്തകരെ ആക്രമിക്കുകയും പ്രദേശങ്ങളും കസേരകളും തല്ലിത്തകർക്കുകയും ചെയ്യുകയായിരുന്നു. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് അക്രമം നടത്തിയതെന്ന് ഏരിയ സെക്രട്ടറി പറഞ്ഞു.
advertisement

സംഭവവുമായി ബന്ധപ്പെട്ട്  നാലുപേരെ കാട്ടാക്കട പോലീസ് പിടികൂടി.  മുനീർ, പേഴുംമൂട് സ്വദേശി അൽ അമീൻ , ചൂണ്ടുപലക സ്വദേശി അൽ അമീൻ , നിഷാദ് എന്നിവരാണ് അറസ്റ്റിലായത്

ഇവർ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അക്രമം നടത്തിയത് എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചിരുന്നു. ആരോപണം നിഷേധിച്ച എസ്.ഡി.പി.ഐ സംഭവത്തിൽ പങ്കില്ലെന്ന് വ്യകതമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാട്ടാക്കടയിൽ സിപിഎം പാർട്ടി ഓഫീസിനു നേരെ ആക്രമണം: നാല് പേർ അറസ്റ്റിൽ, പിന്നിൽ എസ്.ഡി.പി.ഐ എന്ന് ആരോപണം
Open in App
Home
Video
Impact Shorts
Web Stories