ടിക്കറ്റുമായി ഭാര്യക്കും കുട്ടിക്കും ഒപ്പം ഓട്ടോയിലാണ് അനൂപ് ലോട്ടറി ഏജൻസിയിലെത്തിയത്.
Also Read- 25 കോടി ലഭിച്ച ഭാഗ്യശാലി ശ്രീവരാഹം സ്വദേശി അനൂപ്; ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രി
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ഭഗവതി ഏജൻസിക്ക് കീഴിലുള്ള ഏജൻസിയാണ് പഴവങ്ങാടിയിലെ റീട്ടെയിൽ ഔട്ട്ലെറ്റ്. ഭാര്യയും കുഞ്ഞും അമ്മയുമാണ് മുപ്പതുകാരനായ അനൂപിന്റെ വീട്ടിലുള്ളത്. കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച് എടുത്ത പണം കൊണ്ടാണ് അനൂപ് ലോട്ടറി ടിക്കറ്റ് വാങ്ങിയത്. ഈ ഒറ്റ ടിക്കറ്റ് മാത്രമേ അനൂപ് എടുത്തിരുന്നുള്ളൂ. ഇന്നലെ വൈകിട്ട് വരെ ലോട്ടറി എടുക്കാൻ 500 രൂപ കയ്യിലുണ്ടായിരുന്നില്ല. തുടർന്ന് മകളുടെ കുടുക്ക പൊട്ടിച്ചാണ് പണം കണ്ടെത്തിയത്.
advertisement
Also Read- ഓണം ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത് ഭഗവതി ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിന്
ജോലി ആവശ്യത്തിനായി ഒരു മാസത്തിനുള്ളിൽ മലേഷ്യയിലേക്ക് പോകാനിരിക്കുകയായിരുന്നു അനൂപ്. ഇതിനിടയിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഭാഗ്യക്കുറിയിലെ ഭാഗ്യശാലിയായത്. ഓട്ടോറിക്ഷ ഡ്രൈവറായ അനൂപ് കൂലിപ്പണി ചെയ്തുമാണ് കുടുംബം പുലർത്തുന്നത്. ആറ് മാസം ഗർഭിണിയാണ് അനൂപിന്റെ ഭാര്യ.
സഹോദരി പറഞ്ഞപ്പോഴാണ് തനിക്ക് ഒന്നാം സമ്മാനം അടിച്ചെന്ന് വിശ്വസിച്ചതെന്ന് അനൂപ് പറയുന്നു. ലോട്ടറി ഏജന്റായ സുജയാണ് അനൂപിന്റെ സഹോദരി.