Onam Bumper Lottery Results: 25 കോടി ലഭിച്ച ഭാഗ്യശാലി ശ്രീവരാഹം സ്വദേശി അനൂപ്; ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രി

Last Updated:

Onam Bumper Lottery Results 18.9.2022: അനൂപ് എടുത്ത TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം: തിരുവോണം ബമ്പർ (Onam Bumper Lottery Results)നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ഓണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. പഴവങ്ങാടിയിലെ റീട്ടെയിൽ ഔട്ട്ലെറ്റിൽ നിന്ന് ഇന്നലെ രാത്രിയാണ് അനൂപ് ടിക്കറ്റ് എടുത്തത്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ഭഗവതി ഏജൻസിക്ക് കീഴിലുള്ള ഏജൻസിയാണിത്.
ലോട്ടറി ഏജന്റ് സുജയുടെ സഹോദരനാണ് അനൂപ്. അനൂപ് എടുത്ത TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ രാത്രി എട്ട് മണിക്കാണ് ഭാഗ്യക്കുറി എടുക്കുന്നത്. മുപ്പതുകാരനായ അനൂപിന്റെ വീട്ടിൽ ഭാര്യയു കുട്ടിയും അമ്മയുമാണുള്ളത്.
ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടും റെക്കോർഡ് വിൽപനയാണ് ഈ വർഷത്തെ തിരുവോണം ബമ്പർ BR 87 ഭാഗ്യക്കുറി നേടിയത്. രണ്ടാം സമ്മാനം TG 270912 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലം ജില്ലയിലെ മീനാക്ഷി ലക്കി സെന്‍റർ വിറ്റഴിച്ച ടിക്കറ്റിനാണ് സമ്മാനം. മൂന്നാം സമ്മാനം TA 292922 എന്ന ടിക്കറ്റിനുമാണ് ലഭിച്ചത്. കേരള സർക്കാരിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണുണ്ടായത്. വിവിധ ഘട്ടങ്ങളിലായി അച്ചടിച്ച 67.5 ലക്ഷം ടിക്കറ്റുകളാണ് വിൽപന നടത്തിയത്.
advertisement
10 % ഏജൻസി കമ്മിഷനും 30 % നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണ് അനൂപിന് ലഭിക്കുക. ടിക്കറ്റിന് പിറകില്‍ ഒപ്പിട്ട് നൽകിയാൽ ഈ തുക അനൂപിന് സ്വന്തം.
ടിക്കറ്റെടുക്കുന്നവരിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം എന്ന നിലയിൽ ആകെ നാല് ലക്ഷത്തോളം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബമ്പർ ക്രമീകരിച്ചിരുന്നത്. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബമ്പറിലുണ്ട്.
advertisement
ലോട്ടറി അടിച്ചാൽ ചെയ്യേണ്ടത്
ബംപർ പോലെ കൂടുതൽ ടിക്കറ്റ് വിലയുള്ള ഭാഗ്യക്കുറികൾ പങ്കിട്ടു വാങ്ങുന്നവരുണ്ട്. ഒരു വീട്ടിലുള്ളവരോ, സുഹൃത്തുക്കളോ ആവാം ഈ പങ്കാളികൾ. ഇങ്ങനെ സംഘം ചേർന്നെടുക്കുന്ന ടിക്കറ്റിനു സമ്മാനമടിച്ചാൽ എന്തു ചെയ്യണമെന്ന് നോക്കാം.
ടിക്കറ്റിനു പിന്നിൽ പേരെഴുതി ഒപ്പിടുന്നയാൾ ആരാണോ, അയാൾക്കു സമ്മാനത്തുകയിൽ അവകാശവാദമുന്നയിക്കാമെന്നു ലോട്ടറി വകുപ്പ് പറയുന്നു. ഒന്നിലധികം പേർ ചേർന്നാണു ടിക്കറ്റ് എടുക്കുന്നതെങ്കിൽ എല്ലാവർക്കും പേരെഴുതി ഒപ്പിടാം. സമ്മാനമടിച്ചാൽ സമ്മാനത്തുകയിൽ അവകാശവാദമുന്നയിച്ചു ലോട്ടറി ഡയറക്ടർക്ക് അപേക്ഷ നൽകി, ഒറിജിനൽ ടിക്കറ്റ് ബാങ്ക് മുഖേനയോ, നേരിട്ടോ സമർപ്പിക്കണം.
advertisement
ടിക്കറ്റിനു പിന്നിൽ ഒപ്പിട്ടവരിൽ ഒരാളുടെ അക്കൗണ്ടിലേക്കാണോ, നിശ്ചിത തുക വീതം എല്ലാവരുടെയും അക്കൗണ്ടിലേക്കാണോ നിക്ഷേപിക്കേണ്ടതെന്ന് അപേക്ഷയിൽ രേഖപ്പെടുത്തണം. ഈ അപേക്ഷ പ്രകാരമാണു തുക അനുവദിക്കുക. ഒരാളുടെ അക്കൗണ്ടിലേക്കു വാങ്ങി പിന്നീട് പങ്കിട്ടെടുക്കുന്നവരും, ജോയിന്റ് അക്കൗണ്ടിലേക്കു വാങ്ങുന്നവരും, പല അക്കൗണ്ടുകളിലേക്കു വാങ്ങുന്നവരുമുണ്ട്. ഇതിനെല്ലാമുള്ള സൗകര്യം ലോട്ടറി വകുപ്പിന്റെ സോഫ്റ്റ്‌വെയറിലുണ്ട്. ഇത്തവണ ഒട്ടേറെപ്പേർ പങ്കിട്ടാണു ടിക്കറ്റ് എടുത്തിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Onam Bumper Lottery Results: 25 കോടി ലഭിച്ച ഭാഗ്യശാലി ശ്രീവരാഹം സ്വദേശി അനൂപ്; ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രി
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement