TRENDING:

EXCLUSIVE: തിരുവനന്തപുരം വിമാനത്താവളം സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കില്ല; ആവശ്യം കേന്ദ്രം തള്ളി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് കൈമാറാതെ സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. കേരളത്തിന് ലേലത്തില്‍ മത്സരിച്ചു വിമാനത്താവളം ഏറ്റെടുക്കാമെന്നും നേരിട്ട് ഏല്‍പ്പിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ന്യൂസ് 18 നോട് പറഞ്ഞു.
advertisement

കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം വിമാനത്താവളം കൈമാറണമെന്ന അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് വെറുതെയായിരിക്കുകയാണെന്നാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നത്. 'വിമാനത്താവളം കേരളത്തെ ഏല്‍പ്പിക്കാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ ലേലത്തില്‍ പങ്കെടുത്തു സ്വന്തമാക്കട്ടെയെന്നുമാണ് കേന്ദ്ര നിലപാട്. വിമാനത്താവളം നടത്താന്‍ എസ്പിവി രൂപീകരിക്കാന്‍ കേരളത്തിന് കേന്ദ്രാനുമതി കിട്ടില്ല.

Also Read: കലാപം നടത്താന്‍ പ്രോത്സാഹിപ്പിക്കരുത്; എന്‍എസ്എസിന് സിപിഎമ്മിന്റെ മറുപടി

വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കരുതെന്ന കേരളത്തിന്റെ ആവശ്യം തള്ളിയ മന്ത്രി, മികച്ച സൗകര്യങ്ങള്‍ കിട്ടണമെങ്കില്‍ സ്വകാര്യവല്‍ക്കരണം നടത്തിയേ പറ്റൂവെന്നും പറഞ്ഞു. രാജഭരണകാലത്ത് കേരളം നല്‍കിയ ഭൂമിയിലാണ് തിരുവനന്തപുരം വിമാനത്താവളം. ഇത് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതില്‍ നിയമ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സംസ്ഥാന ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദവും കേന്ദ്രം തള്ളി.

advertisement

Also Read: ശബരിമല: 'പ്രശ്നം സങ്കീർണമാക്കിയത് സർക്കാർ' രൂക്ഷ വിമർശനവുമായി NSS

വിമാനത്താവളം കൈമാറില്ലെന്ന് വ്യക്തമായതോടെ പ്രത്യേക കമ്പനി ഉണ്ടാക്കി എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലേലത്തില്‍ മത്സരിക്കുക മാത്രമാണ് ഇനി കേരളത്തിന് മുന്നിലുള്ള വഴി. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിച്ചിട്ടുണ്ട്. ലേലത്തില്‍ സംസ്ഥാനത്തിന് പ്രത്യേക പരിഗണന നല്‍കണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം പരിഗണിക്കില്ല. മറ്റേതൊരു സ്വകാര്യ കമ്പനിയെയും പോലെ മാത്രമേ കേരളത്തെയും പരിഗണിക്കു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
EXCLUSIVE: തിരുവനന്തപുരം വിമാനത്താവളം സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കില്ല; ആവശ്യം കേന്ദ്രം തള്ളി