advertisement

കലാപം നടത്താന്‍ പ്രോത്സാഹിപ്പിക്കരുത്; എന്‍എസ്എസിന് സിപിഎമ്മിന്റെ മറുപടി

Last Updated:
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച എന്‍എസ്എസിന് മറുപടിയുമായി സിപിഎം. സുപ്രീംകോടതിയിലുണ്ടായ വിധി മാറ്റാന്‍ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം തെരുവിലിറങ്ങി സര്‍ക്കാരിനെതിരെ കലാപം നടത്തുന്നതിന് പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞു. ഇത്തരം നീക്കം വിജയിക്കാന്‍ പോകുന്നില്ലന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.
യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിശ്വാസികളുടെ പേരില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ സഹായിക്കാനാണെന്നും സിപിഎം കുറ്റപ്പെടുത്തി. രണ്ടാം വിമോചന സമരം നടത്തണമെന്ന ഹിന്ദു ഐക്യവേദിയുടെ ആഹ്വാനത്തെ സഹായിക്കാനാണ് എല്ലാ മതവിശ്വാസികളും, സംഘടനകളും സര്‍ക്കാരിനെതിരെ പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുള്ളതെന്നും പ്രസ്താവന പറയുന്നു.
Also Read: ശബരിമല: 'പ്രശ്നം സങ്കീർണമാക്കിയത് സർക്കാർ' രൂക്ഷ വിമർശനവുമായി NSS
'ആര്‍എസ്എസ്സുകാര്‍ നടത്തിവരുന്ന കലാപശ്രമങ്ങള്‍ക്ക് ഉത്തേജനം നല്‍കാനുള്ള ഉദ്ദേശ്യത്തോടെയുള്ള സമീപനമാണ്. വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന പ്രവര്‍ത്തനം മാത്രമേ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാവുകയുള്ളു. 1957 ന് ശേഷം വിവിധ സന്ദര്‍ഭങ്ങളില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്ന കാലത്തെല്ലാം നിരീശ്വരവാദികളെന്ന് മുദ്രകുത്തി പാര്‍ടിയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍, ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും വിശ്വാസി സമൂഹത്തില്‍ പാര്‍ടിയുടെ വിശ്വാസ്യത വര്‍ദ്ധിക്കുകയാണുണ്ടായത്.' പ്രസ്താവന പറയുന്നു.
advertisement
ആചാരനാനുഷ്ഠാനങ്ങളെല്ലാം ഭരണഘടനയ്ക്ക് വിധേയമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് സുപ്രീകോടതിവിധിയുണ്ടായതെന്നും ശബരിമലയില്‍ നേരത്തെയുണ്ടായിരുന്ന നിരവധി ആചാരങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെന്നും സിപിഎം ചൂണ്ടിക്കാട്ടി. 'മകരവിളക്ക് കൊളുത്താനും, തേനഭിഷേകം നടത്താനും മലയരയന്മാര്‍ക്കുണ്ടായിരുന്ന അവകാശവും, വെടിവഴിപാടിന്റെ നടത്തിപ്പിന് ഈഴവ കുടുംബത്തിനുണ്ടായിരുന്ന അവകാശവും എടുത്ത് കളഞ്ഞപ്പോള്‍ ആചാരലംഘനമുണ്ടായിയെന്ന് തോന്നാതിരുന്നത് എന്തുകൊണ്ടാണ്.' സിപിഎം ചോദിക്കുന്നു.
Dont Miss:  പേരാമ്പ്ര അക്രമം: മതസ്പര്‍ധ വളര്‍ത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
വിശ്വാസത്തിന്റേയും ആചാരത്തിന്റേയും പേരുപറഞ്ഞ് ഇടതുപക്ഷ സര്‍ക്കാരിനെതിരെ നടത്തുന്ന പടയൊരുക്കം ആര്‍എസ്എസ്സിനെ സഹായിക്കാന്‍ മാത്രമേ ഇടയാക്കുകയുള്ളൂവെന്നും സിപിഎം പ്രസ്താവനയിലൂടെ പറഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കലാപം നടത്താന്‍ പ്രോത്സാഹിപ്പിക്കരുത്; എന്‍എസ്എസിന് സിപിഎമ്മിന്റെ മറുപടി
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement