TRENDING:

'നായേ'എന്ന് വിളിച്ചു ; ദേശീയ അവാർഡ് ജേതാവിനെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അധിക്ഷേപിച്ചതായി പരാതി

Last Updated:

ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ ഫോണിലൂടെ അധിക്ഷേപിച്ചുവെന്നാണ് പരാതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അധിക്ഷേപിച്ചതായി നോവലിസ്റ്റ് ശ്രീജിത്ത് മൂത്തേടത്ത്. കേന്ദ്ര-സംസ്ഥാന ബാല സാഹിത്യ അവാര്‍ഡ് ഏറ്റുവാങ്ങിയതിന് പിന്നാലെ തന്നെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ ഫോണിലൂടെ അധിക്ഷേപിച്ചുവെന്നാണ് പരാതി. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോൾ താൻ അടുത്തുനിന്നു എന്ന കാരണത്താലാണ് ഡയറക്ടർ 'നായേ' എന്ന് വിളിച്ചതെന്ന് ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.
News18
News18
advertisement

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു പുരസ്‌കാര വിതരണ ചടങ്ങ് നടന്നത്. പരിപാടി കഴിഞ്ഞ് വൈകിട്ട് നാലേകാലോടെ പള്ളിയറ ശ്രീധരൻ ഫോണിൽ വിളിക്കുകയായിരുന്നു. ഫോട്ടോ എടുത്തപ്പോൾ താൻ ദിവ്യ എസ്. അയ്യരുടെ അടുത്ത് നിന്നതിനാൽ ഡയറക്ടർക്ക് അവിടെ നിൽക്കാൻ സാധിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രോശം. 'നീ ആരാടാ നായേ' എന്ന് വിളിച്ച് അധിക്ഷേപിച്ചതായാണ് ശ്രീജിത്തിന്റെ പരാതി.

പിന്നീട് വീണ്ടും വിളിച്ചപ്പോൾ താൻ അങ്ങനെ വിളിച്ചിട്ടില്ലെന്ന് അദ്ദേഹം വാദിച്ചുവെന്നും ആരോപണത്തിൽ ഉറച്ചുനിന്നപ്പോൾ 'വിളിച്ചെങ്കിൽ എന്ത് ചെയ്യുമായിരുന്നു' എന്ന മറുപടിയാണ് ലഭിച്ചതെന്നും ശ്രീജിത്ത് ആരോപിക്കുന്നു. കേന്ദ്ര-സംസ്ഥാന ബാലസാഹിത്യ അവാർഡ് ജേതാവ് കൂടിയായ തന്നോട് ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇത്തരത്തിൽ പെരുമാറുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവത്തിൽ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർക്കും സാംസ്‌കാരിക സെക്രട്ടറിക്കും ശ്രീജിത്ത് മൂത്തേടത്ത് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. അവാർഡ് വാങ്ങി മടങ്ങുന്ന ഒരു എഴുത്തുകാരനോട് ഉന്നത പദവിയിലിരിക്കുന്ന ഒരാൾ ഇത്തരത്തിൽ പെരുമാറിയത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് വിവിധയിടങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നായേ'എന്ന് വിളിച്ചു ; ദേശീയ അവാർഡ് ജേതാവിനെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അധിക്ഷേപിച്ചതായി പരാതി
Open in App
Home
Video
Impact Shorts
Web Stories