56 ദിവസം മാത്രം പ്രായമായ കുഞ്ഞിന് തലച്ചോറിൽ ശക്തമായ ക്ഷതമേറ്റത് കാരണം രക്തസ്രാവം ഉണ്ടായിരുന്നു. ഇത് തലച്ചോറിനുള്ളിൽ സമ്മർദ്ദത്തിന് ഇടയാക്കി.
You may also like:Covid Hot Spots in Kerala | സംസ്ഥാനത്ത് നാല് ഹോട്ട്‌സ്‌പോട്ടുകൾ കൂടി; ആകെ 112 [NEWS]പിതാവ് വലിച്ചെറിഞ്ഞതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിന്റെ ശസ്ത്രക്രിയ പൂർത്തിയായി; ഐ.സി.യുവിലേക്ക് മാറ്റി
advertisement
[NEWS] സച്ചി;നുണഞ്ഞു കൊതി തീരും മുൻപേ അലിഞ്ഞു പോയൊരു ചോക്ലേറ്റ്
[NEWS]
ശസ്ത്രക്രിയയിലൂടെ തലച്ചോറിനുള്ളിലെ സമ്മർദ്ദം നീക്കിയെങ്കിലും കുഞ്ഞിൻറെ പുരോഗതി അടുത്ത 48 മണിക്കൂർ നിർണായകമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്.
തലച്ചോറിലെ രക്തസ്രാവവും നീർക്കെട്ടും ശസ്ത്രക്രിയയിലൂടെ നീക്കി. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിനെ ഓക്സിജന്റെ സഹായത്തോടെ ന്യൂറോ ഐസിയുവിലേക്ക് മാറ്റി. അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് തലച്ചോറിൽ ക്ഷതമേറ്റ നിലയിലാണ് കുഞ്ഞിനെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്. കുഞ്ഞിന്റെ ചികിത്സാ ചെലവ് വഹിക്കുന്നത് ശിശുക്ഷേമസമിതിയാണ്.
കൊതുകിനെ ബാറ്റ് കൊണ്ട് അടിച്ചപ്പോൾ കുഞ്ഞിന് പരിക്കേറ്റുവെന്നായിരുന്നു അച്ഛൻ ആദ്യം പറഞ്ഞത്. പരുക്കുകളിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞതായി കണ്ടെത്തി. പ്രതി ഷൈജു തോമസ് റിമാൻഡിലാണ്.