പിതാവ് വലിച്ചെറിഞ്ഞതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിന്റെ ശസ്ത്രക്രിയ പൂർത്തിയായി; ഐ.സി.യുവിലേക്ക് മാറ്റി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ചികിത്സാ ചെലവ് ശിശുക്ഷേമ സമിതിയാണ് വഹിക്കുന്നത്.
കൊച്ചി: അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് തലച്ചോറിൽ ക്ഷതമേറ്റ ഒന്നര മാസം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. രാവിലെ 9 മുതൽ ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പൂർത്തിയായത്.
ശസ്ത്രക്രിയയ്ക്കു ശേഷം ഓക്സിജൻ സഹായത്തോടെ ഐ.സി.യുവിലേക്ക് മാറ്റി. കോലഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ട് സോജൻ ഐപ്പിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ക്ഷതത്തെ തുടർന്ന് തലച്ചോറിലുണ്ടായ രക്തസ്രാവവും നീർക്കെട്ടും നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ.
TRENDING:'എന്താണിവിടെ നടക്കുന്നത്? ഇത് പറ്റില്ല;' സെക്രട്ടേറിയറ്റിലെ ഞാറ്റുവേല ചന്തയിലെ ആൾക്കൂട്ടം കണ്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജ [PHOTOS]ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ മാറ്റം വരുത്തി നേപ്പാൾ; ഇന്ത്യൻ പെൺകുട്ടികൾ പൗരത്വം ലഭിക്കാൻ 7 വർഷം കാത്തിരിക്കണം [NEWS]ഡേറ്റിങ്ങ് സൈറ്റുകളിൽ കയറുന്നുണ്ടോ? സെക്സ് ചാറ്റും സ്വകാര്യ ചിത്രങ്ങളും ചോരുന്നതായി റിപ്പോർട്ട് [NEWS]
കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചതു കുഞ്ഞ് മുതൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഉയർന്ന ഹൃദയമിടിപ്പും ഇടക്കിക്കിടെ അപസ്മാര ലക്ഷണങ്ങളും കാണിച്ചിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി.
advertisement
ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ചികിത്സാ ചെലവ് ശിശുക്ഷേമ സമിതിയാണ് വഹിക്കുന്നത്.
കൊതുകിനെ ബാറ്റ് കൊണ്ട് അടിച്ചപ്പോൾ കുഞ്ഞിന് പരിക്കേറ്റെന്നാണ് അച്ഛൻ ആദ്യം പറഞ്ഞത്. കുട്ടിയുടെ പരുക്കുകളിൽ സംശയം തോന്നിയ ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതായി കണ്ടെത്തിയത്. പെൺകുഞ്ഞായിപ്പോയതിന്റെ പേരിലായിരുന്നു ആക്രമണമെന്ന് അമ്മ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ പ്രതി ഷൈജു തോമസ് റിമാൻഡിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 22, 2020 3:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിതാവ് വലിച്ചെറിഞ്ഞതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിന്റെ ശസ്ത്രക്രിയ പൂർത്തിയായി; ഐ.സി.യുവിലേക്ക് മാറ്റി