TRENDING:

Balabhaskar's accidental death | ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തൽ; 'അപകടസ്ഥലത്ത് സരിത്തിനെ കണ്ടെന്ന് കാലാഭവൻ സോബി

Last Updated:

മാധ്യമങ്ങളിൽ വന്ന ചിത്രത്തിൽ നിന്നാണ് അന്ന് അപകടസ്ഥലത്തുണ്ടായിരുന്നത് സരിത്ത് ആണെന്ന് തിരിച്ചറിഞ്ഞതെന്നു സോബി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി സരിത്തിനെ കണ്ടെന്ന വെളിപ്പെടുത്തലുമായി കലാഭവൻ സോബി. മാധ്യമങ്ങളിലൂടെ സരിത്തിന്റെ ഫോട്ടോ കണ്ടപ്പോഴാണ് അപകടസ്ഥലത്തുണ്ടായിരുന്നത് അയാളാണെന്ന് മനസിലായതെന്നും സോബി പറയുന്നു.
advertisement

ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് കൂടി താൻ പോകുമ്പോൾ ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടിരുന്നതായി സോബി നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം ക്രൈംബ്രാഞ്ചിന് മൊഴിയായി നൽകിയെങ്കിലും അന്ന് കാര്യമായ അന്വേഷണം നടന്നില്ല. ഇതിനിടെ ഡിആർഐ ചില സ്വർണക്കടത്തുകാരുടെ ഫോട്ടോകൾ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാൽ അന്ന് സരിത്തിന്റെ ഫോട്ടോ ഇല്ലായിരുന്നെന്നും സോബി പറയുന്നു.

You may also like:ഡിജിറ്റൽവൽക്കരണം: ഇന്ത്യയിൽ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ [NEWS]സീരിയൽ താരത്തിന് കോവിഡ് 19; പരിശോധന കൂടുതൽ പേരിലേക്ക് [NEWS] തകർച്ചയുടെ വക്കിൽ പാകിസ്ഥാനിലെ കപൂർ കുടുംബ വീട് [NEWS]

advertisement

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് വിവാദമായ പശ്ചാത്തലത്തിലാണ് യു.എ.ഇ കോൺസുലേറ്റിലെ സരിത്ത് അറസ്റ്റിലായത്. ഇതേത്തുടർന്ന് മാധ്യമങ്ങളിൽ വന്ന ചിത്രത്തിൽ നിന്നാണ് അന്ന് അപകടസ്ഥലത്തുണ്ടായിരുന്നത് സരിത്ത് ആണെന്ന്  തിരിച്ചറിഞ്ഞതെന്നു സോബി പറയുന്നു.

ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച ഡിആർഐ അന്വേഷണം നടത്തിവരികയാണ്. 25 കിലോ സ്വർണം കടത്തിയ സംഘത്തിൽ മുൻ മാനേജർ ഉൾപ്പെട്ടതോടെ ബാലഭാസ്കറിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.

2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്കറും ഭാര്യയും മകലും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്ത് അപകടത്തിൽപ്പെട്ടത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കര്‍ ആശുപത്രിയിൽ വച്ചും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കേറ്റിരുന്നു. അപകടം നടന്ന് 10 മിനിറ്റിനകം താൻ അതുവഴി കടന്നുപോയെന്നാണു സോബി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. എന്നാൽ അപകടത്തിൽപ്പെട്ടത് ബാലഭാസ്കറാണെന്ന് ആ സമയത്ത് അറിയില്ലായിരുന്നു.

advertisement

തന്റെ വാഹനം മുന്നോട്ടുപോയപ്പോൾ ഇടതു വശത്ത് ഒരാൾ ഓടുന്നതു കണ്ടു. വലതു വശത്ത് ഒരാൾ ബൈക്ക് തള്ളുന്നതും കണ്ടു. അപകടത്തിൽപ്പെട്ടവരുടെ സ്വന്തക്കാരാണെന്നു കരുതി വാഹനത്തിന്റെ വേഗം കുറച്ചു. അവർ കൈ കാണിച്ചില്ല. അവരെ കണ്ടപ്പോൾ പന്തികേട് തോന്നി. മുന്നോട്ടുപോയപ്പോൾ കുറച്ച് ആളുകൾ വണ്ടിയുടെ ബോണറ്റിൽ അടിച്ച് വണ്ടിയെടുത്ത് മാറ്റാൻ ആക്രോശിച്ചു. ചുവന്ന ടീഷർട്ട് ധരിച്ച് കണ്ണട വച്ചൊരാൾ റോഡിന്റെ സൈഡിൽനിന്നിരുന്നു. അത് സരിത്താണെന്നാണു സോബി പറയുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ഡിആർഐ സ്വർണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടോ സോബിയെ കാണിച്ചു. അതിൽ ഒരാളെ സോബി തിരിച്ചറിഞ്ഞു. അതേസമയം അപകടത്തില്‍ ദുരൂഹതകളില്ലെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കേസ് ഇപ്പോൾ സി.ബി.ഐക്ക് വിട്ടിരിക്കുകയാണ്.

advertisement

ഇതിനിടെ  സോബിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ബാലഭാസ്ക്കറിന്റെ അച്ഛൻ ആവശ്യപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Balabhaskar's accidental death | ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തൽ; 'അപകടസ്ഥലത്ത് സരിത്തിനെ കണ്ടെന്ന് കാലാഭവൻ സോബി
Open in App
Home
Video
Impact Shorts
Web Stories