ഇന്റർഫേസ് /വാർത്ത /Life / തകർച്ചയുടെ വക്കിൽ പാകിസ്ഥാനിലെ കപൂർ കുടുംബ വീട്; തകരുന്നത് പൃഥ്വിരാജ് കപൂർ, രാജ് കപൂർ എന്നിവർ ജീവിച്ച ബംഗ്ലാവ്

തകർച്ചയുടെ വക്കിൽ പാകിസ്ഥാനിലെ കപൂർ കുടുംബ വീട്; തകരുന്നത് പൃഥ്വിരാജ് കപൂർ, രാജ് കപൂർ എന്നിവർ ജീവിച്ച ബംഗ്ലാവ്

Kapoor Haveli

Kapoor Haveli

1918 നും 1922 നും ഇടയ്ക്കാണ് 'കപൂർ ഹവേലി' എന്നറിയപ്പെടുന്ന ഈ പടുകൂറ്റൻ ബംഗ്ലാവ് നിർമിക്കപ്പെട്ടത്.

  • Share this:

ബോളിവുഡിലെ ഇതിഹാസ താരങ്ങൾ ജനിച്ച ബംഗ്ലാവ് പാകിസ്ഥാനിൽ തകർച്ചയുടെ വക്കിലാണ്. ബോളിവുഡിലെ കപൂർ കുടുംബത്തിന്റെ അമരക്കാരനായ പൃഥ്വിരാജ് കപൂർ ജീവിച്ച വസതിയാണ് കാലപ്പഴക്കവും പരിപാലനവുമില്ലാതെ പ്രേതഭവനമായി മാറിയിരിക്കുന്നത്.

പാകിസ്ഥാനിലെ പെഷാവാറിലാണ് കപൂർ കുടുംബ വീട് സ്ഥിതി ചെയ്യുന്നത്. കപൂർ കുടുംബത്തിലെ ആദ്യ തലമുറ ജീവിച്ചതും ഇവിടെ. ഇന്ത്യ-പാകിസ്താൻ വിഭജനത്തിന് മുമ്പ് 1918 നും 1922 നും ഇടയ്ക്കാണ് 'കപൂർ ഹവേലി' എന്നറിയപ്പെടുന്ന ഈ പടുകൂറ്റൻ ബംഗ്ലാവ് നിർമിക്കപ്പെട്ടത്. നാൽപ്പത് മുറികളുള്ള കൂറ്റൻ വീടാണിത്.

പൃഥിരാജ് കപൂറിന്റെ പിതാവ് ദേവൻ ബശേഷ്വർനാഥ് കപൂറാണ് ബംഗ്ലാവ് നിർമിച്ചത്. പൃഥ്വിരാജ് കപൂറിന്റെ മകൻ രാജ് കപൂർ, ഇളയ സഹോദരൻ ത്രിലോക് കപൂർ എന്നിവർ ജനിച്ചത് ഈ ബംഗ്ലാവിലായിരുന്നു. വിഭജനത്തിന് ശേഷം പഞ്ചാബി ഹിന്ദു കുടുംബമായ കപൂർ കുടുംബം പിറന്ന നാടും വീടും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു.

1924 ൽ ഈ ബംഗ്ലാവിലാണ് രാജ് കപൂറിന്റെ ജനനം. രാജ് കപൂറിന്റെ ഇളയ സഹോദരങ്ങളായ ഷമ്മി കപൂർ, ശശി കപൂർ എന്നിവർ ഇന്ത്യയിലാണ് ജനിച്ചത്. എങ്കിലും കുടുംബ വീട്ടിൽ എത്താനും താമസിക്കാനും ഇവർ സമയം കണ്ടെത്തിയിരുന്നു.

ചരിത്രത്തിൽ ഏറെ പ്രധാന്യമുള്ള ബംഗ്ലാവാണ് ഇപ്പോൾ തകർച്ചയുടെ വക്കിൽ എത്തി നിൽക്കുന്നത്. കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഉടമ ഇത് പൊളിച്ച് പുതിയ കെട്ടിടം പണിയാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

TRENDING:Covid 19 Death| സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കോട്ടയം സ്വദേശിയായ ഓട്ടോഡ്രൈവർ [NEWS]Padmanabhaswamy Temple| ആചാരപരമായ കാര്യങ്ങളിൽ രാജകുടുംബത്തിന് അവകാശമെന്ന് സുപ്രീംകോടതി [NEWS]ഒടുവിൽ മാസ്ക് ധരിച്ച് ഡൊണാൾഡ് ട്രംപ്; മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി [PHOTOS]

അന്തരിച്ച വിഖ്യാത ബോളിവുഡ് താരം ഋഷി കപൂറിന്റെ അഭ്യർത്ഥന പ്രകാരം 2018 ൽ കെട്ടിടം മ്യൂസിയം ആക്കാൻ പാക് സർക്കാർ തീരുമാനിച്ചിരുന്നു. കപൂർ കുടുംബ വീട് മ്യൂസിയം ആക്കി സൂക്ഷിക്കാമെന്നായിരുന്നു വിദേശകാര്യമന്ത്രിയായ ഷാ മുഹമ്മദ് ഖുറേഷി ഋഷി കപൂറിന് നൽകിയ ഉറപ്പ്.

നോക്കാൻ ആളില്ലാതെ, കാലപ്പഴക്കവും പ്രകൃതിക്ഷോഭങ്ങളും ഏറ്റ കെട്ടിടം ഒരു പ്രേതാലയമായി മാറിക്കഴിഞ്ഞെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബംഗ്ലാവ് ഏത് നിമിഷവും തകർന്നടിയുമെന്നും പ്രദേശവാസികൾ പറയുന്നു.

പാകിസ്ഥാനിലെ സമ്പന്നനായ സ്വർണ വ്യാപാരി ഹാജി മുഹമ്മദ് ഇസ്രാറിന്റെ ഉടമസ്ഥതയിലാണ് ബംഗ്ലാവ് ഇപ്പോഴുള്ളത്. ഇയാളിൽ നിന്നും കെട്ടിടം ഏറ്റെടുത്ത് ചരിത്ര മ്യൂസിയമാക്കാൻ പാക് സർക്കാർ ശ്രമം നടത്തിയിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ, പെഷാവാറിലെ കണ്ണായ സ്ഥലത്തുള്ള കെട്ടിടം പൊളിച്ച് പുതിയ വാണിജ്യ സ്ഥാപനം പണിയാനാണ് ഉടമയുടെ നീക്കം. വസ്തുവിന്റെ വില സംബന്ധിച്ച് ഉടമയുമായുള്ള തർക്കമാണ് മ്യൂസിയം എന്ന ഋഷി കപൂറിന്റെ സ്വപ്നത്തിന് തടസ്സമായത്.

സർക്കാരും ഉടമയുമായി തർക്കം നിലനിൽക്കുന്നതിനിടയിൽ നൂറ് വർഷത്തിനടുത്ത് പഴക്കമുള്ള കെട്ടിടം ഏത് നിമിഷവും തകർന്നു വീഴുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. മുത്തച്ഛനും അച്ഛനും താമസിച്ച വീട് സന്ദർശിക്കാൻ 1990 ൽ ഋഷി കപൂറും സഹോദരൻ റൺധീർ കപൂറും പാകിസ്ഥാനിൽ എത്തിയിരുന്നു.

First published:

Tags: Bollywood, Rishi Kapoor