TRENDING:

ഈസ്റ്റർ തലേന്ന് പോത്തിറച്ചി വില 500; വേണമെങ്കിൽ വാങ്ങിച്ചാൽ മതിയെന്ന് വിൽപനക്കാർ; നാട്ടുകാർക്ക് നേരെ കത്തിവീശി

Last Updated:

460 രൂപയ്ക്ക് വിറ്റിരുന്ന പോത്തിറച്ചി ഈസ്റ്റർ തലേന്ന് 500 രൂപയ്ക്കാണ് വിറ്റത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് എത്തി കടയടപ്പിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് പോത്തിറച്ചി വില കുത്തനെ വർദ്ധിപ്പിച്ച വിൽപ്പനക്കാരൻ വാങ്ങാൻ എത്തിയവർക്ക് നേരെ കത്തി വീശി.
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം
advertisement

കോട്ടയം മണർകാടുള്ള യൂദാ മീറ്റ്സ് എന്ന സ്ഥാപനമാണ് ഒറ്റയടിക്ക് വിലവർദ്ധിപ്പിച്ചത്. 460 രൂപയ്ക്ക് വിറ്റിരുന്ന പോത്തിറച്ചി ഈസ്റ്റർ തലേന്ന് 500 രൂപയ്ക്കാണ് വിറ്റത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് എത്തി കടയടപ്പിച്ചു.

ഏപ്രിൽ നാല് ഉച്ചയോടെയാണ് സംഭവം. മണർക്കാടുള്ള മറ്റ് കടകളിൽ ഒരു കിലോ പോത്തിറച്ചിക്ക് 460 രൂപയാണ് വില. വിലവർ‌ദ്ധിപ്പിച്ചത് ചോദ്യം ചെയ്ത നാട്ടുകാർ‌ക്ക് നേരെ കടക്കാരൻ കത്തിവീശി. വേണമെങ്കിൽ വാങ്ങിയാൽ മതിയെന്നും 500 രൂപയ്ക്ക് ഇറച്ചി വാങ്ങുന്നവർ ഇവിടെ നിന്നാൽ മതിയെന്നും കടക്കാരൻ പറഞ്ഞു. തുടർന്ന് നാട്ടുകാർ

advertisement

മണർകാട് പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

ഇറച്ചി വാങ്ങാൻ വന്നവർക്ക് നേരെ ഭീഷണിമുഴക്കിയതോട സ്ഥലത്ത് വാക്കുതർ‌ക്കമുണ്ടായി. പിന്നാലെ പൊലീസ് സ്ഥലത്തെത്തി വിൽപ്പന നിർത്താൻ ആവശ്യപ്പെട്ടു. ഇതിനിടെ കടയുമയ്ക്കെതിരെ ​ഗുരുതര ആരോപണവുമായി നാട്ടുകാരും രംഗത്തെത്തി. അമിതവില ഈടാക്കുന്നത് ഇയാളുടെ പതിവാണെന്നും കൃത്യമായ മാലിന്യ സംസ്കരണ സംവിധാനം ഇല്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് കട നടത്തിയിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ കടപൂട്ടാൻ നോട്ടീസ് നൽകുകയും 10,000 രൂപ പിഴയിടാക്കുകയും ചെയ്തു. പഞ്ചായത്തിൽ നിന്ന് അനുമതി ലഭിക്കുന്നത് വരെ കട തുറക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഈസ്റ്റർ തലേന്ന് പോത്തിറച്ചി വില 500; വേണമെങ്കിൽ വാങ്ങിച്ചാൽ മതിയെന്ന് വിൽപനക്കാർ; നാട്ടുകാർക്ക് നേരെ കത്തിവീശി
Open in App
Home
Video
Impact Shorts
Web Stories