TRENDING:

മദ്യാസക്തിയുള്ളവർക്ക് മദ്യം വീട്ടിലെത്തും; ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണം

Last Updated:

Liquor Issue | മദ്യം വീട്ടിലെത്തിക്കുന്നതിനുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഒരു ദിവസം ആറ് പെഗ്ഗ് എന്ന കണക്കിലായിരിക്കും വിതരണമെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മദ്യാസക്തിയുണ്ടെന്നു ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയാൽ ഇനി മദ്യം വീട്ടിലെത്തും. സർക്കാരിന്റെ പുതിയ മാർഗനിർദേശ പ്രാകാരം പെർമിറ്റ് ലഭിക്കുന്നവരുടെ വീട്ടിൽ ബിവറേജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ് മദ്യം എത്തിച്ചു നൽകുക. മൂന്നുഘട്ടങ്ങളിലായുള്ള നടപടിക്രമങ്ങളുടെ മാർഗനിർദേശം ഉടൻ പുറത്തിറക്കും.
advertisement

രോഗിക്ക് വിത്ത്ഡ്രോവൽ സിംപ്റ്റം ഉണ്ടെന്ന ഒപ്പും സീലോടും കൂടിയ  ഡോക്ടറുടെ കുറിപ്പടിയാണ് ഇതിൽ ആദ്യത്തേത്. ഈ കുറിപ്പടിയുമായി എക്സൈസ് റേഞ്ച് ഓഫീസിലോ സർക്കിൾ ഓഫീസിലോ എത്തി പെർമിറ്റ് വാങ്ങണമെന്നതാണ് രണ്ടാമത്തെ ഘട്ടം. തുടർന്ന് ഈ പെർമിറ്റിന്റെ പകർപ്പ് എക്സൈസ് വകുപ്പ് ബിവറേജസ് കോർപ്പറേഷനു കൈമാറും.  പകർപ്പിലുള്ള രോഗിയുടെ ഫോൺ നമ്പരിലേക്ക് ബിവറേജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട് മദ്യം നൽകും.

You may also like:നിസാമുദ്ദീൻ കൂട്ടായ്മ: ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്ന് ഉൾപ്പടെ 281 വിദേശികൾ പങ്കെടുത്തു [NEWS]Warning From Police ഏപ്രിൽ ഫൂൾ; കൊറോണയുമായി ബന്ധപ്പെട്ട വ്യാജ പോസ്റ്റുകൾക്ക് കര്‍ശന നടപടിയെന്ന് പൊലീസ് [NEWS]ഇടവേളയ്ക്ക് ശേഷം ചൈനയിലെ വിവാദ മാർക്കറ്റ് വീണ്ടും തുറന്നു; വവ്വാലും ഈനാംപേച്ചിയും പട്ടിയും ലഭ്യം [NEWS]

advertisement

ഉത്തരവ് നാളെ ഇറങ്ങുമെന്നാണ് സൂചന. ഒരു രോഗിക്ക് ഒരാഴ്ച മൂന്ന് ലിറ്റർ മദ്യമാണ് നൽകുക. ഒരു ദിവസം ആറ് പെഗ്ഗ് എന്ന കണക്കിലാണ് വിതരണമെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതിനിടെ ‍‍ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം ലഭിക്കുമെന്ന് അറിഞ്ഞ് നിരവധി പേരാണ് എക്സൈസ് ഓഫീസുകളിലെത്തുന്നത്. കൊച്ചിയിൽ എട്ടുപേരും തിരുവനന്തപുരത്ത് മൂന്നു പേരും കോഴിക്കോട് രണ്ടു പേരും ഇത്തരത്തിൽ ഓഫീസുകളിലെത്തി. എന്നാൽ കൃത്യമായ മാർഗനിർദേശം ലഭിക്കാത്തതിനാൽ ഇവരെ തിരിച്ചയക്കുകയായിരുന്നു. സർക്കാരിന്റെ വിമുക്തി കേന്ദ്രങ്ങളിൽ ഇന്നലെ 150-ഓളം പേരാണ് ചികിത്സയ്ക്കെത്തിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യാസക്തിയുള്ളവർക്ക് മദ്യം വീട്ടിലെത്തും; ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണം
Open in App
Home
Video
Impact Shorts
Web Stories