Covid 19 | നിസാമുദ്ദീൻ കൂട്ടായ്മ: ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്ന് ഉൾപ്പടെ 281 വിദേശികൾ പങ്കെടുത്തു
- Published by:Anuraj GR
- news18-malayalam
Last Updated:
Covid 19 | കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ, വിദേശികൾ ഉൾപ്പെടെ കുറഞ്ഞത് 8,000 പേർ നിസാമുദ്ദീൻ മർക്കസ് സന്ദർശിച്ചിട്ടുണ്ട്, അവരിൽ ഭൂരിഭാഗവും അതത് സ്ഥലങ്ങളിലേക്ക് മടങ്ങുകയോ ഇന്ത്യയിലെ തന്നെ മറ്റ് സ്ഥലങ്ങളിലുള്ള മർക്കസിലേക്ക് പോകുകയോ ചെയ്തിട്ടുണ്ട്.
ന്യൂഡൽഹി: നിസാമുദ്ദീൻ മർക്കസിൽ നടന്ന മതകൂട്ടായ്മയിൽ 281 വിദേശികൾ പങ്കെടുത്തു. ഇതിൽ ഇപ്പോൾ രോഗം പടർന്നുപിടിക്കുന്ന ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടിങ്ങളിൽനിന്ന് ഉള്ളവരും ഉണ്ടായിരുന്നുവെന്ന് ഡൽഹി പൊലീസ് കണ്ടെത്തി.
മതകൂട്ടായ്മയിൽ പങ്കെടുത്തവരിൽ മിക്കവരെയും ആശുപത്രിയിലും മറ്റുമായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മാർച്ച് 24 മുതൽ 21 ദിവസത്തെ ലോക്ക്ഡൌൺ നിലവിൽവന്നിട്ടും 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പടെ 1,830 പേർ തബ് ലീഗ് ജമാഅത്തിൽ പങ്കെടുക്കാനായി മർക്കസിലുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
ഇന്തോനേഷ്യ (72), ശ്രീലങ്ക (34), മ്യാൻമർ (33), കിർഗിസ്ഥാൻ (28), മലേഷ്യ (20), നേപ്പാൾ, ബംഗ്ലാദേശ് (9 വീതം), തായ്ലൻഡ് (7), ഫിജി (4), ഇംഗ്ലണ്ട് ( 3), അഫ്ഗാനിസ്ഥാൻ, അൾജീരിയ, ജിബൂട്ടി, സിംഗപ്പൂർ, ഫ്രാൻസ്, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് ഓരോന്നും വീതം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.
advertisement
ശേഷിക്കുന്ന 1,549 പേരിൽ തമിഴ്‌നാട് (501), അസം (216), ഉത്തർപ്രദേശ് (156), മഹാരാഷ്ട്ര (109), മധ്യപ്രദേശ് (107), ബീഹാർ (86), പശ്ചിമ ബംഗാൾ (73), തെലങ്കാന (55), ജാർഖണ്ഡ് (46), കർണാടക (45), ഉത്തരാഖണ്ഡ് (34), ഹരിയാന (22), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (21), രാജസ്ഥാൻ (19), ഹിമാചൽ പ്രദേശ്, കേരളം, ഒഡീഷ, പഞ്ചാബ് (9), മേഘാലയ (5) എന്നീ സംസ്ഥാനങ്ങളിൽനിന്ന് ഉള്ളവരായിരുന്നു.
advertisement
You may also like:നിർദേശങ്ങൾ ലംഘിച്ച് റോഡിൽ സാഹസികത; യുവാവിനെ ലോക്ക്ഡൗൺ ചെയ്ത് നാട്ടുകാരും പൊലീസും [PHOTO]ശ്വാസം കിട്ടാതെ പിടയുന്ന മകനെ കണ്ട പിതാവിന് ഹൃദയാഘാതം; നിമിഷങ്ങൾക്കുള്ളിൽ ഒരുവീട്ടിൽ രണ്ട് മരണം [NEWS]വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്നുമുതൽ കർശന വാഹന പരിശോധനയുമായി പോലീസ് [NEWS]
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ, വിദേശികൾ ഉൾപ്പെടെ കുറഞ്ഞത് 8,000 പേർ നിസാമുദ്ദീൻ മർക്കസ് സന്ദർശിച്ചിട്ടുണ്ട്, അവരിൽ ഭൂരിഭാഗവും അതത് സ്ഥലങ്ങളിലേക്ക് മടങ്ങുകയോ ഇന്ത്യയിലെ തന്നെ മറ്റ് സ്ഥലങ്ങളിലുള്ള മർക്കസിലേക്ക് പോകുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റ് മർക്കസ് കേന്ദ്രങ്ങളിലും അസുഖം വ്യാപിക്കാൻ സാധ്യതയുണ്ട്.
advertisement
ഹൈദരാബാദിൽ കോവിഡ് 19 സ്ഥിരീകരിച്ചആറ് ഇന്തോനേഷ്യക്കാർക്ക് പുറമെ ജമ്മു കശ്മീർ, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തർക്കും രോഗം ബാധിച്ചിട്ടുണ്ട്.
ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം മാർച്ച് 25 ന് 1,200 ഓളം പേർ ഉണ്ടായിരുന്നതായി മർകസ് ഓഫീസ് ഭാരവാഹികൾ പോലീസിനെ അറിയിച്ചു. ഇവരിൽ ചിലരെ പോലീസ് എത്തി പുറത്തെത്തിക്കുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. മാർച്ച് 26 ന് രണ്ടായിരത്തോളം പേർ മർകസ് കേന്ദ്രത്തിൽ ഒത്തുചേർന്നതായും വിവരമുണ്ട്.
ഇവരെ മർക്കസിന് പുറത്തെത്തിക്കാൻ ഭാരവാഹികൾ പൊലീസിനെയും അധികൃതരെയും സമീപിച്ചിരുന്നെങ്കിലും റോഡ്, റെയിൽ, വിമാന ഗതാഗതം പൂർണ്ണമായും അടച്ചിരുന്നതിനാൽ അത് സാധ്യമായില്ല. പോലീസ് കണ്ടെത്തിയ 1,830 പേരിൽ 200 ഓളം പേർക്ക് COVID-19 ലക്ഷണങ്ങൾ ഉള്ളതായാണ് സൂചന. അവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
advertisement
ഈ പരിപാടിയിൽ പങ്കെടുത്ത 700 പേരിൽ 335 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.
Location :
First Published :
March 31, 2020 4:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | നിസാമുദ്ദീൻ കൂട്ടായ്മ: ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്ന് ഉൾപ്പടെ 281 വിദേശികൾ പങ്കെടുത്തു