ലോക്കഡൗണിൽ വ്യാജവാറ്റുകാർ വ്യാപകമായി. 1112 കേസുകളാണ് മദ്യവിൽപന ഇല്ലാതിരുന്ന ഈ സമയത്തു മാത്രം രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ 168. കൊല്ലത്ത് 148 കേസുകളും രജിസ്റ്റർ ചെയ്തു. ഒമ്പത് കേസുകൾ മാത്രം രജിസ്റ്റർ ചെയ്ത വയനാടും 21 കേസുകൾ രജിസ്റ്റർ ചെയ്ത കണ്ണൂരുമാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.
Also Read-കെഎസ്ഇബി ക്ക് തിരിച്ചടി; ചാർജ് വർദ്ധനവിനായി സമർപ്പിച്ച കണക്ക് റെഗുലേറ്ററി കമീഷൻ തള്ളി
ഇളവുകൾ നൽകി മദ്യവില്പന പുനരാരംഭിച്ചങ്കിലും ബാറുകളുടെ പ്രവർത്തനം പൂർണതോതിൽ എത്തിയിട്ടില്ല. ബിവറേജസ് കോർപ്പറേഷൻ ലാഭവിഹിതം കുറച്ചതിനാൽ മദ്യവിൽപ്പന നഷ്ടം ആണെന്നാണ് ബാർ ഉടമകളുടെ നിലപാട്. വെയർ ഹൗസിലെ പഴയ നിരക്ക് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരുമായി പലവട്ടം ചർച്ച നടത്തിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല.
advertisement
ബിയർ വൈൻ പാർലറുകൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. നിയന്ത്രണങ്ങൾക്കു ശേഷം തുറന്ന ആദ്യ ദിവസം മുതൽ തന്നെ എ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ വലിയ വിൽപനയാണ് നടക്കുന്നത്. പഴയ പോലെ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്ന കാര്യം സർക്കാർ ആദ്യം പരിഗണിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവച്ചു.
മദ്യം വീടുകളിൽ എത്തിച്ചു നൽകുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും ഇപ്പോൾ ഇക്കാര്യം പരിഗണിക്കാനാവില്ല എന്നാണ് സർക്കാർ നിലപാട്. മിക്ക ബിവറേജസ് ഔട്ട്‌ലെറ്റുകളിലും കോവിഡ പ്രോട്ടോകോൾ ലംഘിക്കുന്ന തരത്തിൽ ആൾക്കൂട്ടമാണ് ഉണ്ടാവുന്നത്. മദ്യ വിൽപ്പന പുനരാരംഭിച്ചുവെങ്കിലും വ്യാജവാറ്റ്കാർ ഇപ്പോഴും വ്യാപകം ആണെന്നാണ് റിപ്പോർട്ടുകൾ.
