ഇതും വായിക്കുക: രണ്ട് നവജാതശിശുക്കളെയും കൊന്നത് അവിവാഹിതയായ അമ്മ; 12 മണിക്കൂർ ചോദ്യംചെയ്യലിൽ കുറ്റംസമ്മതിച്ച് പ്രതികൾ; അറസ്റ്റ്
പാലക്കാട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തിൽപെട്ടത്. ഹെല്‍മെറ്റ് ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ ബൈക്ക് പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. ഈ സമയം പുറകില്‍ വന്ന ലോറി ബൈക്കിലേക്ക് ഇടിച്ചു കയറി. പാലുമായി പോവുകയായിരുന്നു ലോറി.
ഇതും വായിക്കുക: വിവാഹം കഴിഞ്ഞ് 78 ദിവസം മാത്രം; നവവധു ജീവനൊടുക്കിയതിനു പിന്നിൽ
advertisement
ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പകുതിയോളം ഭാഗവും രണ്ട് യാത്രക്കാരും ലോറിയുടെ ടയറിനടിയില്‍ കുടുങ്ങി. ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റിയതിന് ശേഷമാണ് വണ്ടിയ്ക്കടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.