advertisement

വിവാഹം കഴിഞ്ഞ് 78 ദിവസം മാത്രം; നവവധു ജീവനൊടുക്കിയതിനു പിന്നിൽ

Last Updated:

തിരുപ്പൂർ ജില്ലാ കോൺഗ്രസ് പാർട്ടി പ്രസിഡന്റ് കൃഷ്ണന്റെ ചെറുമകനായ കവിൻ കുമാറാണ് റിഥന്യയുടെ ഭർത്താവ്

News18
News18
തിരുപ്പൂരിൽ വിവാഹം കഴിഞ്ഞ് 78 ദിവസം മാത്രമായ നവവധു ജീവനൊടുക്കി. തിരുപ്പൂർ ജില്ലയിലെ അവിനാശി കൈകാട്ടി പുത്തൂർ സ്വദേശിയായ അണ്ണാദുരൈയുടെ മകൾ റിഥന്യ (27) ആണ് ജീവനൊടുക്കിയത്. ഭർത്താവിന്റെയും കുടുംബത്തിന്റേയും പീഡനം സഹിക്കാൻ‌ കഴിയാതെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് സൂചന.
ഈറോഡ് ഉപതിരഞ്ഞെടുപ്പിൽ ഓട്ടോ ചിഹ്നത്തിൽ മത്സരിച്ച് പരാജയപ്പെട്ട വ്യക്തിയാണ് റിഥന്യയുടെ അച്ഛൻ അണ്ണാദുരൈ. അയാൾ ഇപ്പോൾ ഒരു ബനിയൻ കമ്പനി നടത്തുകയാണ്. തിരുപ്പൂർ ജില്ലാ കോൺഗ്രസ് പാർട്ടി പ്രസിഡന്റ് കൃഷ്ണന്റെ മൂത്ത മകന്റെ മകനായ കവിൻ കുമാറാണ് റിഥന്യയുടെ ഭർത്താവ്.
ഭർത്താവും കുടുംബവും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുണ്ടെന്ന് റിഥന്യ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഈ കാര്യങ്ങൾ വിശദമാക്കിക്കൊണ്ട് പെൺകുട്ടി അച്ഛന് വാട്ട്‌സ്ആപ്പിൽ ഒരു ഓഡിയോ സന്ദേശവും അയച്ചു. ശേഷം മോണ്ടിപ്പാളയം ക്ഷേത്രത്തിലേക്കുള്ള വഴിയിൽ കാർ റോഡരികിൽ നിർത്തി കീടനാശിനി കഴിച്ചാണ് റിഥന്യ ആത്മഹത്യ ചെയ്തത്.
advertisement
തന്റെ തീരുമാനത്തിന് പിന്നിൽ ഭർത്താവ് കവിൻകുമാർ, അമ്മായിയപ്പൻ ഈശ്വരമൂർത്തി, അമ്മായിയമ്മ ചിത്രാദേവി എന്നിവരാണെന്ന് റിഥന്യ പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. വിഷയത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.
(Summary: A newlywed bride in Tiruppur committed suicide just 78 days after marriage. Rithanya (27), daughter of Annadurai, a native of Avinashi Kaikatty Puttur in Tiruppur district, committed suicide. It is reported that the girl committed suicide after being unable to bear the torture of her husband and family.)
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
വിവാഹം കഴിഞ്ഞ് 78 ദിവസം മാത്രം; നവവധു ജീവനൊടുക്കിയതിനു പിന്നിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement