ലഹരിമരുന്നു കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന് ജൂലൈ 10ന് വന്ന കോളുകള്‍ പരിശോധിക്കണം. ആ ദിവസമാണ് സ്വപ്ന സുരേഷ് ബെംഗളൂരുവില്‍ പിടിക്കപ്പെട്ടത്. അനൂപിന്റെ മൊഴിയില്‍ നിന്നു തന്നെ ബന്ധം വ്യക്തമാണെന്നും പി.കെ.ഫിറോസ് പറഞ്ഞു. സ്വര്‍ണക്കടത്ത് പ്രതി റമീസുമായും അനൂപിന് ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചു.
2015-ല്‍ ബെംഗളുരൂവിലെ കമ്മനഹള്ളിയില്‍ അനൂപ് തുടങ്ങിയ ഹയാത്ത് ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്. 2019-ല്‍ അനൂബ് തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയര്‍പ്പിച്ച് ബനീഷ് ഫേസ്ബുക്കിൽ ലൈവ് ഇടുകയും ചെയ്തിരുന്നു.
advertisement
ലഹരിക്കടത്തിൽ പിടിയിലായവര്‍ക്കൊപ്പം ലോക്ക്ഡൗണ്‍ കാലത്ത് ജൂണ്‍ 19-ന് കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും ഫിറോസ് വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. ജൂലൈ ഒന്ന് മുതൽ അനൂബിൻ്റെ ഫോണിലേക്ക് മലയാള സിനിമയിലെ ചില പ്രമുഖർ വിളിച്ചിട്ടുണ്ടെന്നും പി.കെ ഫിറോസ് പറഞ്ഞു.
