സീരിയൽ നടി ഉൾപ്പെട്ട ലഹരിമരുന്നു സംഘത്തിന് സ്വർണക്കടത്ത് പ്രതികളുമായി ബന്ധം; അനൂപിന്റെ കോൺടാക്ട് ലിസ്റ്റിൽ കെ.ടി. റമീസും

Last Updated:

മുഹമ്മദ് അനൂപിന്റെ ഫോൺ കോൺടാക്ട് ലിസ്റ്റിലാണ് സ്വർണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസ് ഉൾപ്പെട്ടതായി നാർകോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിരിക്കുന്നത്.

കൊച്ചി: ലഹരി മരുന്ന് കേസിൽ  ബെംഗളൂരുവിൽ അറസ്റ്റിലായ സീരിയൽ നടി ഉൾപ്പെട്ട സംഘത്തിന് സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം.  മുഹമ്മദ് അനൂപ് (39), പാലക്കാട് സ്വദേശി ആർ. രവീന്ദ്രൻ (37)  ബെംഗളൂരു സ്വദേശിനിയായ സീരിയൽ നടി ഡി. അനിഖ എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് അനൂപിന്റെ ഫോൺ കോൺടാക്ട് ലിസ്റ്റിലാണ്  സ്വർണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസ് ഉൾപ്പെട്ടതായി നാർകോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിരിക്കുന്നത്.
സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ കുടുംബത്തോടൊപ്പം ഒളിവിൽപോയതും ബെംഗളുരുവിലാണ്. അതേസമയം ഒളിത്താവളമായി ബെംഗളൂരു തിരഞ്ഞെടുക്കാൻ കാരണമെന്തെന്ന അന്വേഷണമെന്തെന്ന അന്വേഷണ സംഘത്തിന് ചോദ്യത്തിന് വ്യക്തമായി മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം.1200-muhammad-anoop-swapana
സന്ദീപിന്റെ വാഹനത്തിൽ കർണാടക അതിർത്തി കടന്നതിനു ശേഷം ബെംഗളൂരു വരെ അപരിചിത വാഹനം പിന്തുടർന്നതായി സ്വപ്ന മൊഴി നൽകിയിരുന്നു. കൊച്ചിയിലെ ലഹരി പാർട്ടികളിലും മുഹമ്മദ് അനൂപ് സജീവമായിരുന്നു. ഒരു വർഷം മുൻപാണ് അനൂപ് ബെംഗളൂരുവിലേക്കു മാറിയത്.
advertisement
അതിനിടെ സ്വർണക്കടത്തിനു കൂടുതൽ പണം കണ്ടെത്താൻ റമീസ് ലഹരി റാക്കറ്റിന്റെ സഹായം തേടിയിരുന്നെന്നും ഇതിനു പിന്നാലെയാണ് നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്ത് പുറത്തായതെന്നും പ്രതികൾ കേന്ദ്ര ഏജൻസികൾക്ക് മൊഴി നൽകിയിട്ടുണ്ട്.
സീരിയലിലെ ചെറു വേഷങ്ങൾ ചെയ്തിരുന്ന അനിഖ പിന്നീട് ലബരി കടത്ത് സംഘത്തിൽ ചേരുകയായിരുന്നു. ബ്രസൽസിൽ നിന്നാണ് ഈ സംഘം കുറിയറായി ലഹരി വസ്തുക്കൾ ഇന്ത്യയിൽ എത്തിച്ചിരുന്നതെന്നും നാർകോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സീരിയൽ നടി ഉൾപ്പെട്ട ലഹരിമരുന്നു സംഘത്തിന് സ്വർണക്കടത്ത് പ്രതികളുമായി ബന്ധം; അനൂപിന്റെ കോൺടാക്ട് ലിസ്റ്റിൽ കെ.ടി. റമീസും
Next Article
advertisement
'സ്വന്തമായി മൊബൈൽ നമ്പരില്ല; ഒരു കോടിയിട്ടാൽ രണ്ടുകോടി’; കണ്ണൂരിൽ ഓൺലൈനിലൂടെ ഡോക്ടർക്ക് പോയത് 4 കോടി
'സ്വന്തമായി മൊബൈൽ നമ്പരില്ല; ഒരു കോടിയിട്ടാൽ രണ്ടുകോടി’; കണ്ണൂരിൽ ഓൺലൈനിലൂടെ ഡോക്ടർക്ക് പോയത് 4 കോടി
  • കണ്ണൂരിൽ വ്യാജ ഷെയർ ട്രേഡിങ് ആപ്പിലൂടെ ഡോക്ടറുടെ 4.4 കോടി രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ.

  • പ്രതി സൈനുൽ ആബിദ് മറ്റുള്ളവരുടെ സിം കാർഡുകളും എടിഎം കാർഡുകളും ഉപയോഗിച്ച് തട്ടിപ്പ് നടത്തി.

  • ഡോക്ടറെ വാട്സാപ് ഗ്രൂപ്പിലൂടെ വൻ ലാഭം കിട്ടുമെന്നു വിശ്വസിപ്പിച്ച് 4.43 കോടി രൂപ നിക്ഷേപിപ്പിച്ചു.

View All
advertisement