ബെംഗളൂരുവിൽ പോകുമ്പോൾ ഹോട്ടൽ റൂം ബുക്ക് ചെയതു തരാറുണ്ട്. റസ്റ്ററന്റ് തുടങ്ങാന്‍ വായ്പ നൽകി. ആറു ലക്ഷം രൂപയാണ് വായ്പയായി നൽകിയത്. ടി-ഷര്‍ട്ട് ബിസിനസ് നടത്തിയിരുന്ന സമയത്താണ് ഞാന്‍ അദ്ദേഹവുമായി പരിചയത്തിലാവുന്നത്. പിന്നീട് അനൂപ് റെസ്റ്റോറന്റ് ബിസിനസിലേക്ക് തിരിഞ്ഞു. ഈ ഘട്ടത്തില്‍ ഞാനടക്കം പലരും അവനെ സഹായിക്കാന്‍ പണം നല്‍കിയിട്ടുണ്ടെന്നും ബിനീഷ് പറഞ്ഞു.
"പി.കെ.ഫിറോസിന് എന്ത് ആരോപണവും ഉന്നയിക്കാം. അനൂപിനെ ഞാന്‍ പലപ്പോഴും വിളിക്കാറുണ്ട്. സ്വപ്‌ന സുരേഷ് അറസ്റ്റിലായ ദിവസം അനൂപിനെ വിളിച്ചിട്ടുണ്ടോ എന്ന കാര്യം എനിക്കോര്‍മയില്ല. എന്‍.ഐ.എ ചോദിക്കുകയാണെങ്കില്‍ കോള്‍ ലിസ്‌റ്റെല്ലാം കൊടുക്കാം."
advertisement
ബെംഗളൂരുവില്‍ പിടിയിലായ ലഹരിമരുന്ന് സംഘത്തിന് ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്നായിരുന്നു യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിൻറെ ആരോപണം. ലഹരിക്കടത്തിന് അറസ്റ്റിലായ സീരിയൽ താരം അനിഖയ്‌ക്കൊപ്പം ഉണ്ടായിരുന്ന മലയാളികളായ മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമായാണ് ബിനീഷ് കോടിയേരിക്ക് ബന്ധമുള്ളത്. ഇത് സംബന്ധിച്ച് ആൻ്റി നാർകോട്ടിക്ക് വിഭാഗത്തിന് ഇവർ മൊഴിനൽകിയിട്ടുണ്ട്. കേരളത്തിലെ ചിലസിനിമാ താരങ്ങൾക്കും മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും ഫിറോസ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.