ബിഷപ്പിന്‍റെ തെളിവെടുപ്പ് പൂർത്തിയായി; തെളിവെടുപ്പ് സമയത്ത് മഠത്തിൽ നിന്ന് കന്യാസ്ത്രീകളെ മാറ്റി
അതേസമയം, ഹൈക്കോടതിയിൽ ബിഷപ്പിന്‍റെ ജാമ്യാപേക്ഷ വരുന്ന സാഹചര്യത്തിൽ കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കും. കേസ് ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പൊലീസിന്‍റെ പുതിയ നീക്കം. കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ സിഎംഐ സഭാവൈദികൻ ജെയിംസ് ഏർത്തയിൽ, ഇരയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റർ അമല എന്നിവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ അന്വേഷണ സംഘത്തലവൻ കെ സുഭാഷിന് നിർദേശം നൽകി.
advertisement
ബിഷപ്പ് ഫ്രാങ്കോ ഇനി ക്രൈംനമ്പർ 746/2018
അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളും കേസിന്‍റെ ഭാഗമായി ഉടൻ നടക്കും. ജെയിംസ് ഏർത്തയിൽ നേരത്തെ പാലാ കോടതിയിൽ നിന്ന് നിന്ന് ജാമ്യം നേടിയിരുന്നു. ബിഷപ്പിന്‍റെ ഉന്നതസ്വാധീനം വ്യക്തമാക്കുന്നതാണ് സംഭവങ്ങളെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. ബിഷപ്പിന് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിച്ച് കേസ് തന്നെ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നു.
ഈ കേസുകളിൽ അന്വേഷണം പൂർത്തിയാക്കിയാൽ, ജാമ്യഹർജി പരിഗണിക്കുന്ന സമയത്ത് ഗുണകരമാകുമെന്നും പൊലീസ് കരുതുന്നു.
