ബിഷപ്പ് ഫ്രാങ്കോ ഇനി ക്രൈംനമ്പർ 746/2018
Last Updated:
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിൽ വിട്ട ഫ്രാങ്കോ മുളയ്ക്കലിന്റെ കേസ് ക്രൈംനമ്പർ 746/2018 എന്ന പേരിലാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം ഫ്രാങ്കോയെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തിൽ രാവിലെ എത്തിച്ചു. പീഡനം നടന്ന ഇരുപതാം നമ്പർ മുറിയിൽ എത്തിച്ചാണ് തെളിവെടുപ്പ്. ശക്തമായ പൊലീസ് സന്നാഹത്തോടെയാണ് ഫ്രാങ്കോയെ കുറവിലങ്ങാട് എത്തിച്ചത്.
ഫ്രാങ്കോ കേരളത്തിലെത്തിയാൽ താമസിക്കാൻ തെരഞ്ഞെടുത്തിരുന്നത് കുറവിലങ്ങാട് മഠത്തോടു ചേർന്നുള്ള ഗസ്റ്റ് ഹൗസായിരുന്നു. ളോഹയുടെ കീറിയഭാഗം തുന്നാനായാണ് 2014ൽ കന്യാസ്ത്രീയെ ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തിയത്. കന്യാസ്ത്രീ മുറിയിൽ കയറിയ ഉടനെ കതക് അടക്കുകയും ബലമായി പീഡനത്തിനിരയാക്കുകയുമായിരുന്നു എന്നാണ് അവരുടെ പരാതി. പിന്നീട് കേരളത്തിൽ വരുമ്പോഴെല്ലാം പീഡനം തുടർന്നതായും രണ്ടു വർഷങ്ങൾക്കിടയിൽ 13 തവണ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. കൂടാതെ പലതവണ പ്രകൃതി വിരുദ്ധ നടപടികൾക്ക് വിധേയമാക്കിയതായും പരാതിയുണ്ട്.
പരാതിപ്പെടാതിരിക്കാൻ പുറത്തുനിന്നും മഠത്തിനുള്ളിൽനിന്നും സമ്മർദ്ദങ്ങൾ ഏറെയുണ്ടായെന്നും കന്യാസ്ത്രീ മൊഴി നൽകിയിരുന്നു. ജലന്ധറിൽ വച്ച് പീഡിപ്പിച്ചെന്നും കന്യാസ്ത്രീ ആരോപിച്ചിട്ടുള്ളതിനാൽ അവിടെയും തെളിവെടുപ്പ് നടന്നേക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കുമ്പോൾ കൂടുതൽ ദിവസം ബിഷപ്പിനെ കസ്റ്റഡിയിൽ വിടണമെന്ന് പൊലീസ് ആവശ്യപ്പെടും.
advertisement
അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെ ലൈംഗികശേഷി പരിശോധനയ്ക്ക് കഴിഞ്ഞദിവസം വിധേയനാക്കിയിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പരിശോധന. തുടർന്ന് ഡി.എൻ.എ സാംപിൾ ശേഖരിച്ചു. ഇതിന്‍റെ പരിശോധനാഫലം തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 23, 2018 11:07 AM IST


