advertisement

ബിഷപ്പിന്‍റെ തെളിവെടുപ്പ് പൂർത്തിയായി; തെളിവെടുപ്പ് സമയത്ത് മഠത്തിൽ നിന്ന് കന്യാസ്ത്രീകളെ മാറ്റി

Last Updated:
കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറവിലങ്ങാട് മഠത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് പൂർത്തിയാക്കിയതനു ശേഷം ബിഷപ്പിനെയും കൊണ്ട് അന്വേഷണസംഘം മടങ്ങി. 10.25ന് കുറവിലങ്ങാട് മഠത്തിലെത്തിയ സംഘം 11.15 ഓടെയാണ് തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങിയത്.
മഠത്തിൽ പീഡനം നടന്ന ഇരുപതാം നമ്പർ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. കേസിലെ നിർണായക തെളിവെടുപ്പാണ് ഇന്ന് നടന്നത്. ബിഷപ്പിനെ തെളിവെടുപ്പിന് എത്തിക്കുന്നതിന് മുന്നോടിയായി മഠത്തിലെ കന്യാസ്ത്രീകളെ മാറ്റിയിരുന്നു. തെളിവെടുപ്പിന് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. പക്ഷേ, തെളിവെടുപ്പ് കഴിഞ്ഞ് മഠത്തിൽ നിന്ന് മടങ്ങുമ്പോൾ പുറത്തു കാത്തുനിന്ന ജനക്കൂട്ടം വാഹനവ്യൂഹത്തിന് നേരെ കൂക്കിവിളിച്ചു.
advertisement
2014ൽ ളോഹയുടെ കീറിയഭാഗം തുന്നാനായാണ് കന്യാസ്ത്രീയെ ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തിയത്. കന്യാസ്ത്രീ മുറിയിൽ കയറിയ ഉടനെ കതക് അടക്കുകയും ബലമായി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് അവരുടെ പരാതി. പിന്നീട് കേരളത്തിൽ വന്നപ്പോഴെല്ലാം പീഡനം തുടർന്നു. രണ്ടു വർഷങ്ങൾക്കിടയിൽ 13 തവണ പീഡിപ്പിച്ചെന്നാണ് റിപ്പോർട്ട്. പലതവണ പ്രകൃതി വിരുദ്ധ നടപടികൾക്കും വിധേയമാക്കി. പരാതിപ്പെടാതിരിക്കാൻ പുറത്തുനിന്നും മഠത്തിനുള്ളിൽനിന്നും സമ്മർദ്ദങ്ങൾ ഏറെയുണ്ടായെന്നും കന്യാസ്ത്രീ മൊഴി നൽകിയിരുന്നു.
ജലന്ധറിൽ വച്ച് പീഡിപ്പിച്ചെന്നും കന്യാസ്ത്രീ ആരോപിച്ചിട്ടുള്ളതിനാൽ അവിടെയും തെളിവെടുപ്പ് നടന്നേക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കുമ്പോൾ കൂടുതൽ ദിവസം ബിഷപ്പിനെ കസ്റ്റഡിയിൽ വിടണമെന്ന് പൊലീസ് ആവശ്യപ്പെടും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിഷപ്പിന്‍റെ തെളിവെടുപ്പ് പൂർത്തിയായി; തെളിവെടുപ്പ് സമയത്ത് മഠത്തിൽ നിന്ന് കന്യാസ്ത്രീകളെ മാറ്റി
Next Article
advertisement
പാകിസ്ഥാനിൽ  മാൻഹോൾ മൂടി മോഷണം! സാമ്പത്തിക പ്രതിസന്ധിക്കിടെ ചർച്ച
പാകിസ്ഥാനിൽ മാൻഹോൾ മൂടി മോഷണം! സാമ്പത്തിക പ്രതിസന്ധിക്കിടെ ചർച്ച
  • പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധിക്കിടെ മാൻഹോൾ മൂടി മോഷണം വ്യാപകമായി ചർച്ചയാകുന്നു

  • മോഷ്ടിക്കുന്നവർക്കും വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും 1 മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും

  • മാൻഹോൾ കവറുകൾ ഇല്ലാതാകുന്നത് അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ

View All
advertisement