TRENDING:

'സമാന്തര ഉ​ദ്ഘാടനയുദ്ധം'; ആരോഗ്യമന്ത്രി നിർവഹിക്കേണ്ടിയിരുന്ന ഉദ്ഘാടനം BJP പ്രവർത്തകർ നടത്തി

Last Updated:

കോഴിക്കോട് ടൗണിൽ കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വെക്ടർ യൂണിറ്റിന്റെ ഉദ്ഘാടനമാണ് ബിജെപി നേതാക്കൾ ഇന്ന് നിർവഹിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ആരോഗ്യമന്ത്രി വീണ ജോർജ് നാളെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാനിരുന്ന ഹെൽത്ത് ലാബിന് സമാന്തര ഉദ്ഘാടനം നടത്തി ബിജെപി പ്രവർത്തകർ. കോഴിക്കോട് ടൗണിൽ കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വെക്ടർ യൂണിറ്റിന്റെ (ഹെൽത്ത് ലാബ്) ഉദ്ഘാടനമാണ് ബിജെപി നേതാക്കൾ ഇന്ന് നിർവഹിച്ചത്. മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നടത്തിയ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടിയായാണ് ബിജെപിയുടെ ഈ നീക്കം.
News18
News18
advertisement

കേന്ദ്ര ഗവണ്മെന്റിന്റെ 2,17,40,000 രൂപ ചിലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളുള്ള വെക്ടർ യൂണിറ്റ് നിർമിച്ചത്. എന്നാൽ, പദ്ധതി പൂർണ്ണമായും കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ളതാണെങ്കിലും ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്ര മന്ത്രിമാരെ ആരെയും ക്ഷണിച്ചില്ലെന്ന് ബിജെപി ആരോപിക്കുന്നു. ഇതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് ഔദ്യോഗിക ചടങ്ങിന് ഒരു ദിവസം മുൻപേ ബിജെപി പ്രവർത്തകർ സമാന്തര ഉദ്ഘാടനവുമായി രംഗത്തെത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കെ.പി. പ്രകാശ് ബാബുവാണ് ഹെൽത്ത് ലാബിന്റെ സമാന്തര ഉദ്ഘാടനം നിർവഹിച്ചത്. പൂർണ്ണമായും കേന്ദ്ര വിഹിതം ഉപയോഗിച്ച് നിർമിച്ച കേന്ദ്രത്തോട് കാണിക്കുന്ന അവഗണന അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സമാന്തര ഉദ്ഘാടനങ്ങൾ നടത്തുന്നത് മന്ത്രി മുഹമ്മദ് റിയാസിന്റെ മാത്രം കുത്തകയല്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സമാന്തര ഉ​ദ്ഘാടനയുദ്ധം'; ആരോഗ്യമന്ത്രി നിർവഹിക്കേണ്ടിയിരുന്ന ഉദ്ഘാടനം BJP പ്രവർത്തകർ നടത്തി
Open in App
Home
Video
Impact Shorts
Web Stories