TRENDING:

പ്രധാനമന്ത്രിയുടെ പാലാ സന്ദർശനം റദ്ദാക്കിയത് വേണ്ടത്ര സുരക്ഷയോടെയുള്ള സൗകര്യം ഇല്ലാത്തതിനാലെന്ന് ബിജെപി

Last Updated:

സുരക്ഷാ അനുമതി ലഭിക്കാത്തതിനാൽ സന്ദർശനം വേണ്ടന്ന് വയ്ക്കണ്ട സ്ഥിതി ഉണ്ടായതായി സംസ്ഥാന വക്താവ് അഡ്വ: എസ് ജയസൂര്യൻ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പ്രധാനമന്ത്രിയുടെ പാലാ സന്ദർശനം റദ്ദാക്കിയാതായി ബിജെപി. വേണ്ടത്ര സുരക്ഷ ഒരുക്കാൻ വേണ്ട സൗകര്യം പാലായിൽ ഇല്ലാത്തതിലാണ് പ്രധാനമന്ത്രിയുടെ പാലാ സന്ദർശനം റദാക്കിയതെന്ന് ബിജെപി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ എസ്പിജി യുടെ പ്രത്യേക സംഘം പാലായിൽ എത്തി പരിശോധന നടത്തി. എന്നാൽ സുരക്ഷാ അനുമതി ലഭിക്കാത്തതിനാൽ സന്ദർശനം വേണ്ടന്ന് വയ്ക്കണ്ട സ്ഥിതി ഉണ്ടായതായി സംസ്ഥാന വക്താവ് അഡ്വ: എസ് ജയസൂര്യൻ പറഞ്ഞു.
News18
News18
advertisement

പ്രധാനമന്ത്രിക്കും ഓഫീസ് ജീവനക്കാർക്കും എസ്പിജി സംഘത്തിനും മറ്റ് സുരക്ഷാ ജീവനക്കാർക്കും പാലായിൽ എത്തുന്നതിനായി മൂന്ന് ഹെലികോപ്ടറുകൾ ഇറങ്ങാൻ വേണ്ട സൗകര്യം സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഉണ്ട്. എന്നാൽ ചുരുങ്ങിയത് മുപ്പതിനായിരം ആളുകളെയെങ്കിലും പങ്കെടുപ്പിച്ചുള്ള പൊതു സമ്മേളനമോ റോഡ് ഷോയോ സുരക്ഷിതമായി നടത്താൻ വേണ്ട രീതിയിലുള്ള മൈതാനമോ വഴിയോ പാലായിൽ ഇല്ലന്നാണ് പരിശോധനക്ക് ശേഷം എസ്പിജി സംഘം റിപ്പോർട്ട് നൽകിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാലായെ കഴിഞ്ഞ അമ്പത് വർഷത്തിൽ അധികമായി വികസിപ്പിച്ചു എന്ന് അവകാശപ്പെടുന്നവർ എന്താണ് പാലായ്ക്ക് ചെയ്തത് എന്ന് പൊതു സമൂഹം തിരിച്ചറിയണമെന്ന് ജയസൂര്യൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് പകരം കേന്ദ്രധനമന്ത്രിയേയോ കേന്ദ്രപ്രതിരോധ മന്ത്രിയേയോ എത്തിക്കാൻ ശ്രമിച്ചിരുന്നതായും എന്നാൽ അതിനും സുരക്ഷാ അനുമതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പാലാ മണ്ഡലം പ്രസിഡൻ്റ് അഡ്വ: അനീഷ് ജി, ഭരണങ്ങാനം മണ്ഡലം പ്രസിഡൻ്റ് ഷാനു വി എസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രധാനമന്ത്രിയുടെ പാലാ സന്ദർശനം റദ്ദാക്കിയത് വേണ്ടത്ര സുരക്ഷയോടെയുള്ള സൗകര്യം ഇല്ലാത്തതിനാലെന്ന് ബിജെപി
Open in App
Home
Video
Impact Shorts
Web Stories