തലസ്ഥാനത്ത് ബിജെപിയുടെ പരമ്പരാഗത ശക്തികേന്ദ്രമാണ് പാൽക്കുളങ്ങര. അവിടുത്തെ കൗൺസിലറുടെ പാർട്ടി മാറ്റം ബി.ജെ.പിക്ക് തിരിച്ചടിയും സി.പി.എമ്മിന് രാഷ്ട്രീയ നേട്ടവുമാണ് . പ്രത്യേകിച്ചും തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ. പാർട്ടിയുടെ നിരന്തര അവഗണനയിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് വിജയകുമാരി പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെയുള്ള സി.പി.എമ്മിൻ്റെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു കൊണ്ടാണ് വിജയകുമാരി സി.പി.എമ്മിനോടുള്ള അനുഭാവം പരസ്യമാക്കിയത്. സംസ്ഥാന സമിതി അംഗം വി. ശിവൻകുട്ടി വിജയകുമാരിയെ സ്വീകരിച്ചു. കൗൺസിലറുടെ പ്രശ്നങ്ങൾ നേരത്തെ ചർച്ചയിലൂടെ പരിഹരിച്ചതാണെന്ന് ബിജെപി നേതൃത്വം പറയുന്നു.
advertisement
തിരുവനന്തപുരം നഗരസഭ വികസനത്തിന്റെ പാതയിലാണ് മുമ്പോട്ട് പോകുന്നതെന്നും അതിന് തടസ്സം നിൽക്കുന്ന സമീപനങ്ങളാണ് ബിജെപി സ്വീകരിച്ചിരുന്നതെന്നും
ബിജെപി സ്വീകരിച്ചു വന്നിരുന്ന പിന്തിരിപ്പൻ നിലപാടുകളോടുള്ള എതിർപ്പിന്റെ ഭാഗമായാണ് പാൽകുളങ്ങര വാർഡ് കൗൺസിലർ എസ്.വിജയകുമാരിയുടെ സിപിഐഎം പ്രവേശനമെന്നും മേയർ കെ.ശ്രീകുമാർ പറഞ്ഞു. എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണ സമിതി നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് കൗൺസിലറുടെ സിപിഐഎം പ്രവേശനമെന്നും മേയർ പറഞ്ഞു.