കേന്ദ്ര സർക്കാരിനെതിരായ സിപിഎം സമരത്തിൽ പങ്കെടുത്ത് തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പാൽക്കുളങ്ങര വാർഡ് അംഗമായ വിജയകുമാരിയാണ് സി.പി.എം സമരത്തില്‍ പങ്കെടുത്തത്.
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരായ സി.പി.എം സമരത്തിൽ പങ്കെടുത്ത് തിരുവനന്തപുരം കോര്‍പറേഷനിലെ ജെപി കൗണ്‍സിലര്‍. പാൽക്കുളങ്ങര വാർഡ് അംഗമായ വിജയകുമാരിയാണ് സി.പി.എം സമരത്തില്‍ പങ്കെടുത്തത്. കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഎം വീടുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച സത്യഗ്രഹത്തിലാണ് വിജയകുമാരി പങ്കാളിയായത്.
ബി.ജെ.പി ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളാണ് വിജയകുമാരിയെ സി.പി.എം സമരവേദിയിൽ എത്തിച്ചതെന്നാണ് സൂചന.തുടര്‍ന്ന് ഇനിമുതല്‍ താൻ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വിജയകുമാരി വ്യക്തമാക്കി.
ബിജെപി ജില്ലാ നേതൃത്വത്തിൽ നിന്നും മറ്റ് കൗൺസിലർമാരിൽ നിന്നും വിഷമകരമായ അനുഭവമുണ്ടായെന്നും വിജയകുമാരി പറയുന്നു. മുൻ ജില്ലാ പ്രസിഡൻറ് സുരേഷിന്റെ ഭാഗത്ത് നിന്ന് പ്രയാസകരമായ അനുഭവമുണ്ടായി. ഇതുസംബന്ധിച്ച് പാർട്ടിയിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും വിജയകുമാരി പറഞ്ഞു. 

advertisement
കേന്ദ്രത്തിന് എതിരായ സമരത്തിനെത്തിയ വിജയകുമാരിയെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി വിജയകുമാരിയെ സ്വീകരിച്ചു.
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വീടുകള്‍ സമര കേന്ദ്രമാക്കി സി.പി.എം സത്യഗ്രഹത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉൾപ്പെടെയുള്ള നേതാക്കള്‍ കുടുംബസമേതമാണ് പങ്കെടുത്തത്. വൈകിട്ട് നാലുമുതല്‍ നാലരവരെയായിരുന്നു സമരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 23, 2020 7:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേന്ദ്ര സർക്കാരിനെതിരായ സിപിഎം സമരത്തിൽ പങ്കെടുത്ത് തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍