TRENDING:

ബിജെപി വളരുന്നുണ്ട്; എന്നാൽ ആശങ്കപ്പെടുത്തുന്ന വളർച്ചയില്ലെന്ന് സിപിഎം

Last Updated:

കോൺഗ്രസ് ക്ഷീണിച്ചതാണ് ബിജെപിക്ക് നേട്ടമാകുന്നതെന്നും സിപിഎം കരുതുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഈഴവ, നായര്‍ സമുദായങ്ങൾക്കിടയിൽ ബിജെപിയുടെ സ്വാധീനം വര്‍ധിക്കുന്നുവെന്നു സിപിഎം. എന്നാൽ സ്ഥിരമായതോ ആശങ്കപ്പെടുത്തുന്നതോ ആയ വളർച്ച ബിജെപിക്കില്ലെന്നും സിപിഎം സംസ്ഥാന സമിതി
advertisement

വിലയിരുത്തി.  ജമാഅത്തെ ഇസ്ലാമിയോടുള്ള കടുത്ത എതിർപ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്തെന്നും സിപിഎം സംസ്ഥാന സമിതി.

Also Read-റാന്നി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്ത അംഗങ്ങളെ സസ്പെൻഡ് ചെയ്ത് ബി.ജെ.പി

ബിജെപി സ്വാധീനം വർധിപ്പിക്കുന്നുണ്ടെങ്കിലും സ്ഥിരവും ക്രമാനുഗതവുമായ വളർച്ചയുണ്ടാക്കാൻ അവർക്കു കഴിയുന്നില്ലെന്നാണ് സിപിഎമ്മിൻ്റെ വിലയിരുത്തൽ.

ബിജെപിയുടെ വോട്ട് വിഹിതത്തില്‍ 2015നെ അപേക്ഷിച്ച് വലിയ വർധനയില്ല. ചില പ്രദേശങ്ങളിലും സമുദായങ്ങള്‍ക്കിടയിലും മാത്രമാണ് മുന്നേറ്റം. ഇടുക്കിയിലെ ചില മേഖലകളിലെ ബിജെപിയുടെ നേട്ടത്തിൽ ബിഡിജെഎസിനും പങ്കുണ്ട്. കോൺഗ്രസ് ക്ഷീണിച്ചതാണ് ബിജെപിക്ക് നേട്ടമാകുന്നതെന്നും സിപിഎം കരുതുന്നു.

advertisement

Also Read തില്ലങ്കേരി ജില്ലാ ഡിവിഷൻ തെരഞ്ഞെടുപ്പിൽ വിദ്യാര്‍ത്ഥിനിയെ രംഗത്തിറക്കി യുഡിഎഫ്

മുന്നാക്ക സംവരണം നടപ്പാക്കിയിട്ടും എന്‍എസ്എസ് കൂടുതൽ അകന്നു. എന്നാൽ പന്തളത്തെ ബിജെപി മുന്നേറ്റത്തിനു കാരണം എൻഎസ്എസ് നിലപാടിനെക്കാളുപരി സിപിഎമ്മിലെ പ്രശ്നങ്ങളാണ്. ഇതുൾപ്പെടെയുള്ള ഉൾപ്പാർട്ടി പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്വത്തിൻ്റെ ഗൗരവപരമായ ഇടപെടൽ വേണമെന്നും അഭിപ്രായമുയർന്നു. മുസ്ലീം - ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുമായുള്ള ബന്ധം മെച്ചപ്പെട്ടു. ജമാഅത്തെ ഇസ്ലാമി - മുസ്ലീം ലീഗ് കൂട്ടുകെട്ട് മതേതര വോട്ടുകൾ ഇടതിന് അനുകൂലമാക്കി. ഇത് ക്രൈസ്തവ സഭകൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചതു മുന്നണിക്ക് ഗുണം ചെയ്തെന്നും സിപിഎം വിലയിരുത്തി.

advertisement

Also Read-പി.ജെ ജോസഫിന്റെ രാഷ്ട്രീയ പിൻഗാമിയാകാൻ മകൻ വരുന്നു; അപു ജോൺ ജോസഫ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആലപ്പുഴയിലെ സംഘടനാ വിഷയങ്ങളിൽ ഇന്ന് വിശദ ചർച്ച നടത്തും. യുവ സ്ഥാനാർഥികളെ വ്യാപകമായി അണിനിരത്തിയത് ഗുണം ചെയ്തു. എന്നാൽ മുതിർന്ന നേതാക്കളിൽ പലരും തോറ്റു. ഇതും പഠന വിധേയമാക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി വളരുന്നുണ്ട്; എന്നാൽ ആശങ്കപ്പെടുത്തുന്ന വളർച്ചയില്ലെന്ന് സിപിഎം
Open in App
Home
Video
Impact Shorts
Web Stories