• HOME
  • »
  • NEWS
  • »
  • kerala
  • »
  • Local Body Election | തില്ലങ്കേരി ജില്ലാ ഡിവിഷൻ തെരഞ്ഞെടുപ്പിൽ വിദ്യാര്‍ത്ഥിനിയെ രംഗത്തിറക്കി യുഡിഎഫ്

Local Body Election | തില്ലങ്കേരി ജില്ലാ ഡിവിഷൻ തെരഞ്ഞെടുപ്പിൽ വിദ്യാര്‍ത്ഥിനിയെ രംഗത്തിറക്കി യുഡിഎഫ്

എംബിഎ വിദ്യാര്‍ത്ഥിയായ ലിന്റ ഇരിട്ടി വെളിമാനം സ്വദേശിയാണ്.

ലിന്റ ജയിംസ്

ലിന്റ ജയിംസ്

  • Share this:


    കണ്ണൂര്‍:  ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം ലിന്റ ജയിംസിനെ തെരഞ്ഞെടുത്തു. എംബിഎ വിദ്യാര്‍ത്ഥിയായ ലിന്റ ഇരിട്ടി വെളിമാനം സ്വദേശിയാണ്. ബിനോയ് കുര്യനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. 21 മാണ് വോട്ടെടുപ്പ്.

    പിജെ ജോസഫ് വിഭാഗത്തിലെ ജോര്‍ജ് കുട്ടി ഇരുമ്പുകുഴിയാണ് മരണപ്പെട്ടത്. യുഡിഎഫില്‍ സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും ജയസാധ്യത കണക്കിലെടുത്ത് സീറ്റ് വിട്ടുകൊടുക്കേണ്ടെന്ന നിലപാടായിരുന്നു ജോസഫ് പക്ഷം സ്വീകരിച്ചത്. ലിന്റ ജയിംസിന് പുറമേ സേവ ജോര്‍ജിന്റെ പേരും പരിഗണനയില്‍ ഉണ്ടായിരുന്നു.

    Also Read 'എൽ.ഡി.എഫിനൊപ്പം നിൽക്കും; നാല് സിറ്റിംഗ് സീറ്റിലും എൻ.സി.പി മത്സരിക്കും': എ.കെ ശശീന്ദ്രൻ

    എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇതിനകം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. എന്‍ഡിഎക്ക് വേണ്ടി ബിജെപി ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ് തന്നെ മത്സരിച്ചേക്കും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. 23 നാണ് വോട്ടെണ്ണല്‍.

    Published by:Aneesh Anirudhan
    First published: