റാന്നി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്ത അംഗങ്ങളെ സസ്പെൻഡ് ചെയ്ത് ബി.ജെ.പി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ബി.ജെ.പിയുമായി ഒപ്പിട്ട കരാറും പുറത്തുവന്നിരുന്നു.
പത്തനംതിട്ട: റാന്നി പഞ്ചായത്തില്‍ ഇടത് പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത അംഗങ്ങളെ ബി.ജെ.പി സസ്പെൻഡ് ചെയ്തു. കെ.പി രവീന്ദ്രന്‍, വിനോദ് എ.എസ് എന്നിവര്‍ക്കെതിരെയാണ് പാർട്ടി നടപടി. പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാർത്ഥിയായ കേരള കോണ്‍ഗ്രസ് അംഗം ശോഭ ചാര്‍ളിക്കാണ് രണ്ട് അംഗങ്ങളും വോട്ട് ചെയ്തത്. ഇത് വൻ വിവാദത്തിനിടയാക്കിയിരുന്നു. ഇതിനിടെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ബി.ജെ.പിയുമായി ഒപ്പിട്ട കരാറും പുറത്തുവന്നിരുന്നു.
ഇടതു മുന്നണി പരിപാടികളില്‍ നിന്നും വിട്ടു നിൽക്കുമെന്നും കേരള കോണ്‍ഗ്രസ് പരിപാടികളില്‍ മാത്രമേ പങ്കെടുക്കൂവെന്നുമാണ് ശോഭ ചാര്‍ലി ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ഷൈന്‍ ജി കുറുപ്പിന് ഒപ്പിട്ട് നല്‍കിയ 100 രൂപ മുദ്ര പത്രത്തില്‍ പറയുന്നത്. കരാര്‍ പുറത്ത് വന്നതിനു പിന്നാലെയാണ് പഞ്ചായത്തംഗങ്ങൾക്കെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റി നടപടിയെടുത്തത്. ശോഭ ചാര്‍ലിയെ ഇടതു മുന്നണിയും പുറത്താക്കിയിരുന്നു. രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തിനെ തുടര്‍ന്നായിരുന്നു നടപടി.അതേസമയം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ശോഭയോട് രാജി വയ്ക്കാൻ ഇതുവരെ ആവശ്യപ്പെട്ടില്ല.
advertisement
പതിമൂന്ന് അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ച് അംഗങ്ങളും ബിജെപിക്ക് രണ്ടും ഒരു സ്വതന്ത്രനുമാണ് വിജയിച്ചത്. സ്വതന്ത്രന്റെ പിന്തുണയില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചിരിക്കെയാണ് ബിജെപി പിന്തുണയില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 02, 2021 9:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റാന്നി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്ത അംഗങ്ങളെ സസ്പെൻഡ് ചെയ്ത് ബി.ജെ.പി