സ്വർണ കള്ളക്കടത്തിന്റെ പങ്ക് കള്ളക്കടത്തുകാരിലേക്കും തീവ്രവാദികളിലേക്കും മാത്രമല്ല എകെജി സെന്ററിലേക്കും പോയിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ പ്രതിക്കൂട്ടിൽ ആയിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്.
You may also like:കള്ളക്കടത്ത് വഴി ഖുർആൻ പഠിപ്പിക്കാമെന്ന് കണ്ടുപിടിച്ച മന്ത്രിയും സീനിയർ മാൻഡ്രേക്കായ മുഖ്യമന്ത്രിയും [NEWS]മുഖ്യമന്ത്രി അവതാരങ്ങളുടെ മധ്യത്തിൽ'; PWCയിൽ രണ്ട് അവതാരങ്ങളെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA [NEWS] വോളിബോളിലെ പ്രതിരോധ താരങ്ങൾ ഇനി ഒന്നിച്ച്; മലയാളി താരം സൂര്യ ഇനി തമിഴ്നാടിന‍്റെ മരുമകൾ [NEWS]
advertisement
ഖുറാന്റെ മറവിൽ ഒരു മന്ത്രി തന്നെ നേരിട്ട് സ്വർണ കള്ളക്കടത്ത് നടത്തിയിരിക്കുകയാണ്. നിഷേധിക്കാൻ കഴിയാത്ത തെളിവുകൾ പുറത്തുവന്നിട്ടും വിശ്വാസത്തിന്റെ മറവിൽ ജനങ്ങളെ പറ്റിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ജനാധിപത്യത്തിന്റെ കശാപ്പുശാലയാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ്. വിയോജിക്കുന്നവരുടെ ശബ്ദം കേൾക്കാനുള്ള സാമാന്യമര്യാദ പോലും മുഖ്യമന്ത്രിയും സ്പീക്കറും കാണിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
നിയമസഭയിൽ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രതീരുമാനത്തിന് എതിരായുള്ള പ്രമേയത്തിന് എതിരായി സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞ ഒ. രാജഗോപാൽ എം.എൽ.എയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് അക്ഷന്തവ്യമായ അപരാധമാണെന്നും സുരേന്ദ്രൻ പറഞ്ഞു.