ഇന്റർഫേസ് /വാർത്ത /Kerala / 'മുഖ്യമന്ത്രി അവതാരങ്ങളുടെ മധ്യത്തിൽ'; PWCയിൽ രണ്ട് അവതാരങ്ങളെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA

'മുഖ്യമന്ത്രി അവതാരങ്ങളുടെ മധ്യത്തിൽ'; PWCയിൽ രണ്ട് അവതാരങ്ങളെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA

thiruvanchoor radhakrishnan

thiruvanchoor radhakrishnan

റെജി പിള്ള , പ്രതാപ് മോഹൻ നായർ എന്നിവർ പിഡബ്ല്യുസിയിലെ രണ്ട് അവതാരങ്ങൾ ആണ്. റെജി ലൂക്കോസ് മറ്റൊരവതാരം. മുഖ്യമന്ത്രി അവതാരങ്ങളുടെ മധ്യത്തിലാണെന്ന് തിരുവഞ്ചൂർ

  • Share this:

തിരുവനന്തപുരം: അവതാരങ്ങളുടെ മധ്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പ്രതിപക്ഷം സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവതാരങ്ങളുടെ കാലഘട്ടമാണ് കേരളത്തിൽ. സ്വപ്ന ഒരു അവതാരമാണ്. അവതാരങ്ങളുടെ മധ്യത്തിലാണ് മുഖ്യമന്ത്രി നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്‍റെ മാനാഭിമാനത്തിനു മേൽ കത്തി താഴ്ത്തിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.

റെജി പിള്ള , പ്രതാപ് മോഹൻ നായർ എന്നിവർ പിഡബ്ല്യുസിയിലെ രണ്ട് അവതാരങ്ങൾ ആണ്. റെജി ലൂക്കോസ് മറ്റൊരവതാരം. മുഖ്യമന്ത്രി അവതാരങ്ങളുടെ മധ്യത്തിലാണെന്ന് തിരുവഞ്ചൂർ ആരോപിച്ചു. നിയമനമില്ലെങ്കിൽ PSC പിരിച്ചു വിടണം. വിമർശനങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടുന്നു. ജനങ്ങൾക്ക് മേൽ കുതിര കയറുന്ന സർക്കാരാണിത്. സി സി ടി.വി ദൃശ്യങ്ങൾ കൊടുത്താൽ സർക്കാർ കുഴപ്പത്തിലാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് കൺസൾട്ടൺസി രാജാണെന്ന് തിരുവഞ്ചൂർ ആരോപിച്ചു. 108 ദിവസമായി മുഖ്യമന്ത്രിയുടെ ഇടവും വലവും ഇരുന്ന് ഒരക്ഷരം മിണ്ടാത്തവരാണ് മന്ത്രിമാർ. കണ്‍സള്‍ട്ടന്‍സി സമ്പ്രദായം നിര്‍ത്തണം. ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുന്ന പ്രസ് സെക്രട്ടറി മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയാണ്. അങ്ങ് ഇവര്‍ക്കെതിരെ ഒന്നും പറയാത്തത് എന്താണെന്ന് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു.

You may also like:Gold price | സ്വർണവില വീണ്ടും ഇടിഞ്ഞു; പവന് രണ്ടാഴ്ച കൊണ്ട് കുറഞ്ഞത് 3440 രൂപ [NEWS]Lionel Messi| ആരാണ് മെസ്സിയെ ആഗ്രഹിക്കാത്തത്; മെസ്സിയെ പിഎസ്ജിയിലേക്ക് സ്വാഗതം ചെയ്ത് പരിശീലകൻ [NEWS] Adah Sharma Pics | നടി ആദ ശർമ്മ വനത്തിനു നടുവിലെ ബംഗ്ലാവിൽ ക്വറന്‍റീനിൽ; ഇൻസ്റ്റാഗ്രാമിൽ ചൂടൻ ചിത്രങ്ങൾ വൈറലാകുന്നു [NEWS]

ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്ന സര്‍ക്കാറാണ് കേരളത്തിലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. വിമര്‍ശനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. അവിശ്വാസ പ്രമേയം വന്നാല്‍ സര്‍ക്കാര്‍ താഴെപോകുമെന്ന് തങ്ങളും ജനങ്ങളും വിചാരിക്കുന്നില്ല. ജനങ്ങളുടെ മേല്‍ കുതിര കയറരുത്. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാകണം. സെക്രട്ടേറിയറ്റിലെ വിവരങ്ങള്‍ സ്വര്‍ണക്കടകത്ത് അന്വേഷിക്കുന്ന എന്‍ഐഎക്ക് നല്‍കുന്നതില്‍ എന്താണ് താമസമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചോദിച്ചു.

First published: