കള്ളക്കടത്ത് വഴി ഖുർആൻ പഠിപ്പിക്കാമെന്ന് കണ്ടുപിടിച്ച മന്ത്രിയും സീനിയർ മാൻഡ്രേക്കായ മുഖ്യമന്ത്രിയും; കെഎം ഷാജി MLA

Last Updated:

യുദ്ധവും ദുരന്തവും കൊതിക്കുന്ന ഭരണാധികാരികളുണ്ടാകും. ചരിത്രം പറയുന്നത് അവർ സ്വേച്ഛാധിപതികളാണെന്നാണ്.

തിരുവനന്തപുരം: സർക്കാരിനെതിരെ ആഞ്ഞടിച്ച് നിയമസഭയിൽ കെഎം ഷാജി എംഎൽഎ. കള്ളക്കടത്ത് വഴി ഖുറാൻ പഠിപ്പാക്കാമെന്ന് കണ്ടെത്തിയ ആദ്യ മന്ത്രിയാണ് ജലീൽ. ഇപ്പോള്‍ ഖുര്‍ആന്‍ തിരിച്ചുകൊടുക്കാം എന്നാണ് പറയുന്നത്. എന്നാലും സ്വര്‍ണം തിരിച്ചു കൊടുക്കില്ല എന്നാണ് പറയുന്നത്. പ്രതിപക്ഷം സർക്കാരിനെതിരെ കൊണ്ടുവന്ന  അവിശ്വാസപ്രമേയത്തെ പിന്തുണച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് പറയരുത്. മുഖ്യമന്ത്രി ഇല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ടാകില്ല. മുഖ്യമന്ത്രിയാണ് പ്രതി. ജൂനിയർ മാൻഡ്രേക്ക് അല്ല, സീനിയർ മാൻഡ്രേക്കാണ് മുഖ്യമന്ത്രി. മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ എന്നാണ് പറയുന്നത്, എന്നാൽ ബുദ്ധിയുള്ള കള്ളന്മാർ മടിയിൽ കനവും വെച്ച് നടക്കില്ല.
റേഷൻ ഷോപ്പിലെ ശര്‍ക്കരക്കുടത്തില്‍ പോലും കൈയിട്ടു വാരിയവരാണ് ഇടതുസര്‍ക്കാരെന്നും കെഎം ഷാജി ആരോപിച്ചു. മന്ത്രി സുധാകരൻ നാല് വർഷം അഴിമതിയുടെ നാറ്റം സഹിച്ച് ഇപ്പോൾ അത് സുഗന്ധമായി അനുഭവപ്പെടുകയാണ്.
advertisement
ശൈലജ ടീച്ചറും ചന്ദ്രശേഖരനും വൈകുന്നേരങ്ങളിലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് വലത്തും ഇടത്തും ഇരുന്ന് പ്രാണായാമം നടത്തുകയാണ്.
യുദ്ധവും ദുരന്തവും കൊതിക്കുന്ന ഭരണാധികാരികളുണ്ടാകും. ചരിത്രം പറയുന്നത് അവർ സ്വേച്ഛാധിപതിളാണെന്നാണ്. പൗരന്മാരെ ജയിലിൽ അടക്കാതെ അവരുടെ പൗരവാകശങ്ങൾ തടവിൽ വെക്കേണ്ടത് എങ്ങനെയെന്ന് ആ ഭരണാധികാരികൾക്ക് അറിയാം.
അതു തന്നെയാണ് ഇവിടെ സംഭവിക്കുന്നത്. കോവിഡ് എന്ന ദുരന്തത്തിന്റെ മറവിൽ ആഘോഷിക്കുകയാണ് കേന്ദ്ര സർക്കാരും കേരള സർക്കാരും. കോവിഡ് കാലത്ത് ജനങ്ങൾ തെരുവിലിറങ്ങാത്തത് അവസരമായി കരുതരുത്.
advertisement
നാട്ടിലെ പല കള്ളന്മാരേയും പിടിക്കുന്നത് അവരുടെ ബന്ധുക്കൾ സാധാനം വിൽക്കാൻ അങ്ങാടിയിൽ വരുമ്പോഴാണ്. ഇവിടേയും പിടിച്ചത് അങ്ങനെയാണ്. അതുകൊണ്ട് ആ ഡയലോഡ് മാറ്റിവെക്കണം. ഏത് അന്വേഷണവും നേരിടാമെന്ന് ഇടയ്‌ക്കിടെ പറയണ്ട.
മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രേക്കാണെന്നും ഷാജി പരിഹസിച്ചു. എതിരാളികളെ കൂടി തകർക്കുന്നവരാണവർ.
കക്കാനുള്ള സകല സാധ്യതയും പരിശോധിച്ച ഒരു സർക്കാർ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. കുടുംബം അടക്കി മോഷ്ടിക്കാൻ ഇറങ്ങുകയാണ്. മുമ്പ് പാർട്ടി ആഫീസിൽ പഠിപ്പിച്ചിരുന്നത് ദസ് കപിറ്റലിസവും കമ്യൂണിസവും മാർക്സിസവും ആയിരുന്നെങ്കിൽ ഇപ്പോൾ പഠിപ്പിക്കുന്നത് എങ്ങനെയാണ് കളവ് നടത്തേണ്ടത് എന്നാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കള്ളക്കടത്ത് വഴി ഖുർആൻ പഠിപ്പിക്കാമെന്ന് കണ്ടുപിടിച്ച മന്ത്രിയും സീനിയർ മാൻഡ്രേക്കായ മുഖ്യമന്ത്രിയും; കെഎം ഷാജി MLA
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement