also read: കളക്ഷൻ റെക്കോർഡുമായി KSRTC;ഏപ്രിൽ മാസത്തെ വരുമാനം 189.84 കോടി
വിജയങ്ങളിൽ അമിതാവേശമോ പരാജയങ്ങളിൽ നിരാശയോ പൊതുപ്രവർത്തകർക്ക് ഉണ്ടായിക്കൂടാ എന്ന ഉത്തമബോധ്യമാണ് എന്നെ നയിക്കുന്നത്. 89 വോട്ടുകൾക്ക് ചതിയിലൂടെ മഞ്ചേശ്വരത്ത് പരാജയപ്പെടുത്തിയപ്പോഴും ഇതേ വികാരമാണ് നയിച്ചത്- സുരേന്ദ്രൻ പറയുന്നു. ഫലം എന്തുമാവട്ടെയെന്നും ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നു.
പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിർത്താൻ പാടുപെട്ടിട്ടുണ്ട്. ക്യാമറകളില്ലായിരുന്നെങ്കിൽ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു. വികാരം അടക്കാനാവാതെ പല മുതിർന്ന പ്രവർത്തകരും പാടുപെടുന്നത് എനിക്കു കാണാമായിരുന്നു. ശരിക്കും മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് ഞാൻ പത്തനം തിട്ടയിൽ കണ്ടത്. പത്തനം തിട്ട കേരളത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും ആഞ്ഞടിച്ച ഒരേ വികാരം തന്നെ- സുരേന്ദ്രൻ വ്യക്തമാക്കുന്നു.
advertisement
അതേസമയം പോസ്റ്റിനെ പിന്തുണച്ചും പരിഹസിച്ചും കമന്റുകള്‍ എത്തിയിട്ടുണ്ട്. തോക്കും എന്ന് സിംപിളായി പറഞ്ഞുകൂടെ എന്നാണ് ഒരാളുടെ പരിഹാസം. അപ്പൊ ഒരു തീരുമാനമായി അല്ലേ സുരേട്ടാ എന്ന് മറ്റൊരാളും പരിഹസിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ സുരേന്ദ്രൻ തന്നെ ജയിക്കും എന്നാണ് സുരേന്ദ്രനെ പിന്തുണയ്ക്കുന്നവരുടെ അവകാശ വാദം.
