മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച നടപടിയെ സ്വാഗതം ചെയ്ത് ലോകരാജ്യങ്ങൾ. ഇന്നലെയാണ് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. എന്നാൽ ഭീകരനായി പ്രഖ്യാപിക്കുന്ന പ്രമേയത്തിൽ ജെയ്‌ഷെ മുഹമ്മദ് നടത്തിയ പുൽവാമ ആക്രമണമോ കശ്മീരിലെ ഭീകരതകളോ പരാമർശിക്കുന്നില്ല.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ശക്തമാക്കിയിരുന്നു. എന്നാൽ, ഇതിനുള്ള പ്രമേയം നാല് തവണ ചൈന തടഞ്ഞു. പാകിസ്താനാണ് ഇക്കാര്യത്തിൽ ചൈനയെ സ്വാധീനിച്ചിരുന്നത്. ഒടുവിൽ കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ചൈന നിലപാട് മാറ്റി. മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിൽ ചൈന എതിർപ്പൊന്നും ഉന്നയിച്ചില്ല. എന്നാൽ ഇതിനായി പ്രമേയത്തിൽനിന്ന് പുൽവാമ ഭീകരാക്രമണം, കശ്മീരിലെ ഭീകരത എന്നിവ സംബന്ധിച്ച പരാമർശങ്ങൾ നീക്കേണ്ടി വന്നതായാണ് സൂചന.
Also Read-
മസൂദ് അസർ ആഗോളഭീകരൻ: നാലുതവണ തടസം നിന്ന് ചൈന; ഒടുവിൽ അന്താരാഷ്ട്ര സമ്മർദത്തിന് വഴങ്ങി
കാണ്ഡഹാർ വിമാന റാഞ്ചൽ, അൽ ഖായിദ ബന്ധം, അഫ്‌ഗാനിലേക്കുള്ള ഭീകര കടത്ത് എന്നിവയുടെ പേരിൽ മസൂദിനെ ഭീകരനായി പ്രഖ്യാപിക്കുന്നതായാണ് പ്രമേയം. മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിച്ച പ്രമേയത്തിൽ പുൽവാമയെക്കുറിച്ചു പരാമർശമില്ലാത്തത് നിരാശാജനകമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വിറ്ററിൽ പ്രതികരിച്ചു. ഭീകരതക്കെതിരെ യോജിച്ച എല്ലാ രാജ്യങ്ങൾക്കും ഇന്ത്യയുടെ ഐക്യരാഷ്ട്ര സഭയിലെ പ്രതിനിധി സയിദ് അക്ബറുദീൻ നന്ദി അറിയിച്ചു.
Also Read-
മസൂദ് അസറിനെ ആഗോളഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചു
കാണ്ഡഹാര്‍ വിമാനം റാഞ്ചിയ ഭീകവാദികളുടെ ആവശ്യത്തെ തുടര്‍ന്ന് 1999 ഡിസംബര്‍ 31നാണ് മസൂദ് അസറിനെ ഇന്ത്യ മോചിപ്പിചത്. പിന്നീട് ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നിൽ മസൂദ് അസർ ആയിരുന്നു.ഏറ്റവും ഒടുവിലായി നടന്ന പുല്‍വാമ ആക്രമണത്തിന് പിന്നിലും ജെയ്ഷെ മുഹമ്മദ് തന്നെയാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നെങ്കിലും തെളിവുകളില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. എന്നാൽ നാൽപ്പതിലധികം സൈനികർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മസൂദ് അസറിനെ ആഗോള ഭീകരമായി പ്രഖ്യാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.