കളക്ഷൻ റെക്കോർഡുമായി KSRTC;ഏപ്രിൽ മാസത്തെ വരുമാനം 189.84 കോടി
Last Updated:
ശബരിമല സീസൺ ഉൾപ്പെടെ വരുന്ന ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കാറുള്ള മാസമായ ജനുവരിയിലെ 31 ദിവസത്തെ കളക്ഷനേക്കാൾ അധിക വരുമാനം 30 ദിവസം മാത്രമുള്ള ഏപ്രിൽ മാസത്തിൽ ലഭിക്കുവാനായി എന്നത് പ്രത്യേകം ശ്രദ്ധേയമാണെന്ന് കെഎസ്ആർടിസി അറിയിച്ചിരിക്കുന്നു.
തിരുവനന്തപുരം: റെക്കോർഡ് വരുമാന വർധനയുമായി കെഎസ്ആർടിസി. ഏപ്രിൽ മാസം മാത്രം കെഎസ്ആർടിസിക്ക് ലഭിച്ചത് 189 കോടി 84 ലക്ഷം രൂപ. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെഎസ്ആർടിസി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തച്ചങ്കരിയെ ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കിയ ശേഷം ആദ്യമായാണ് കെഎസ്ആർടിസി വരുമാന വർധന നേടിയിരിക്കുന്നത്. ടോമിൻ ജെ തച്ചങ്കരിയെ ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കി എറണാകുളം പൊലീസ് കമ്മീഷണറായ എംപി ദിനേശിന് പകരം ചുമതല നൽകുകയായിരുന്നു.
എല്ലാ ഡിപ്പോകളിലും വരുമാന ലക്ഷ്യം നിശ്ചയിച്ചതിലൂടെയും ഇൻസ്പെക്ടർമാർക്ക് ബസുകളുടെ ചുമതല വിഭജിച്ച് നൽകിയതോടെയും ചെയിൻ സർവീസുകൾ അടക്കം മാറ്റി ഷെഡ്യൂൾ ചെയ്തതിലൂടെയുമാണ് ഇത്തരത്തിലൊരു വരുമാന നേട്ടം ഉണ്ടാക്കിയിരിക്കുന്നതെന്നാണ് മാനേജ്മെന്റ് അവകാശപ്പെടുന്നത്. പ്രത്യേക സാഹചര്യത്തിൽ അന്തർസംസ്ഥാന സർവീസുകൾ തുടങ്ങുന്നതോടെ വരുമാനം കൂടുമെന്നും മാനേജ്മെന്റ് കണക്ക് കൂട്ടുന്നു.
25 വർഷത്തിനിടെ ആദ്യമായി ഈ മാസം കെഎസ്ആർടിസി സ്വന്തം വരുമാനത്തിൽ നിന്ന് തൊഴിലാളികൾക്ക് ശമ്പളം നൽകിയിരുന്നു. ജനുവരിയിൽ തച്ചങ്കരി സ്ഥാനം ഒഴിഞ്ഞപ്പോൾ 189 കോടി 71 ലക്ഷം രൂപയായിരുന്നു കെഎസ്ആർടിയുടെ വരുമാനം. ശബരിമല സീസൺ അവസാനിച്ചതോടെ ഫെബ്രുവരിയിലും, മാര്‍ച്ചിലും വരുമാനം കുത്തനെ കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ മാസത്തെ വരുമാനം പ്രതീക്ഷ നല്‍കുന്നതാണ്.
advertisement
ശബരിമല സീസൺ ഉൾപ്പെടെ വരുന്ന ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കാറുള്ള മാസമായ ജനുവരിയിലെ 31 ദിവസത്തെ കളക്ഷനേക്കാൾ അധിക വരുമാനം 30 ദിവസം മാത്രമുള്ള ഏപ്രിൽ മാസത്തിൽ ലഭിക്കുവാനായി എന്നത് പ്രത്യേകം ശ്രദ്ധേയമാണെന്ന് കെഎസ്ആർടിസി അറിയിച്ചിരിക്കുന്നു.
189.71കോടിയാണ് ജനുവരിയിലെ വരുമാനം. ഫെബ്രുവരിയിൽ168.58 കോടിയും മാർച്ചിൽ 183.68 കോടിയുമായിരുന്നു വരുമാനമെന്ന് കെഎസ്ആർടിസി വ്യക്തമാക്കുന്നു. വരുംദിവസങ്ങളിലും ഇൻസ്പെക്ടർമാരെ പോയിൻറ് ഡ്യൂട്ടിക്കായി നിശ്ചയിച്ചും യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഷെഡ്യൂളുകളും ബസ്സുകളും അറേഞ്ച് ചെയ്തു നൽകിയും ജനോപകാരപ്രദമായി സർവീസുകൾ നടത്തുവാനുള്ള ഉള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും കെഎസ്ആർടിസി അറിയിക്കുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 02, 2019 7:06 AM IST