അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് എടുത്തപ്പോള്‍ പോലും തന്നോടും ഒരു വാക്ക് പോലും ചോദിച്ചിട്ടില്ല. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാനുള്ള ശ്രമം തുടരുകയാണ്. പരാതിക്കാരനുമായി ദീര്‍ഘനാളുകളായി പരിചയമുണ്ട്. പ്ലാസ്റ്റിക്കിനെതിരായി പ്രകൃതി ദത്ത ഉത്പന്നം നിര്‍മിക്കുന്ന സംരംഭത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും കുമ്മനം പറഞ്ഞു.
Also Read ബിസിനസ് പദ്ധതിക്കായി 30.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി; കുമ്മനം രാജശേഖരൻ നാലാം പ്രതിയായി കേസ്
കുമ്മനം കേസിലെ നാലാം പ്രതിയാണ്. 30.75 ലക്ഷം രൂപ തട്ടിച്ചെന്ന ആറന്മുള സ്വദേശി ഹരികൃഷ്ണൻ എന്നയാളുടെ പരാതിയിലാണ് കേസ്. കുമ്മനത്തിന്റെ മുൻ പിഎ പ്രവീണാണ് ഒന്നാംപ്രതി. മൂന്നാം പ്രതി സേവ്യർ കുമ്മനം മിസോറാം ഗവർണർ ആയിരിക്കുമ്പോൾ ഓഫീസ് സ്റ്റാഫ് ആയിരുന്നു. അഞ്ചാം പ്രതി എൻ. ഹരികുമാരൻ നായർ ബിജെപി എൻആർഐ സെൽ കൺവീനറാണ്.
advertisement
2018 ഒക്ടോബർ 20 മുതൽ 2020 ജനുവരി 14 വരെയുള്ള കാലയളവിൽ പാലക്കാടുള്ള ന്യൂ ഭാരത് ബയോ ടെക്നോളി എന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി 30.75 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കുമ്മനം ഉൾപ്പടെ 9 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കുമ്മനം മിസോറാം ഗവർണറായിരുന്നപ്പോഴാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.