കുമ്മനം കേന്ദ്രമന്ത്രിയാകുന്നത് തടയാൻ പാർട്ടിയിൽ നീക്കമെന്ന് ആരോപണം; പത്മനാഭസ്വാമി ക്ഷേത്രസമിതിയിലെ നിയമനം വിവാദത്തിൽ

Last Updated:

കുമ്മനം രാജശേഖരനെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത് മുന്നിൽ കണ്ട് വി. മുരളീധരൻ ആണ് ഈ നീക്കം നടത്തിയതെന്നാണ് ആരോപണം.

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കേന്ദ്രസർക്കാർ പ്രതിനിധിയെ നിയമിച്ചതിനെ ചൊല്ലി ബിജെപിയിൽ ഭിന്നത. മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെ സമിതിയംഗമാക്കി അപ്രധാന പദവിയിലേക്ക് ഒതുക്കി എന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെ ആരോപണം. കുമ്മനം രാജശേഖരനെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത് മുന്നിൽ കണ്ട് വി. മുരളീധരൻ ആണ് ഈ നീക്കം നടത്തിയതെന്നാണ് ആരോപണം.
ബിജെപിയുടെ മുൻ എൻആർഐ സെൽ കൺവീനർ എൻ. ഹരികുമാരൻ നായരെയാണ് പത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതി അംഗമായി ആദ്യം കേന്ദ്രസർക്കാർ നിശ്ചയിച്ചത്. ഇക്കാര്യം രേഖാമൂലം തന്നെ കേന്ദ്ര സാംസ്കാരിക വകുപ്പ് സെക്രട്ടറി ഭരണ സമിതി അധ്യക്ഷനായ തിരുവനന്തപുരം ജില്ലാ ജഡ്ജിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ തീരുമാനം തിരുത്തി. ഹരികുമാരൻ നായർക്കു പകരം മുൻ സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരനാണ് ഭരണസമിതി അംഗമെന്ന് കേന്ദ്ര സർക്കാർ ജില്ലാ ജഡ്ജിയെ അറിയിച്ചു.
advertisement
തുടക്കം മുതൽ ആശയക്കുഴപ്പം
സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് പത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയിലേക്ക് കേന്ദ്രസർക്കാർ പ്രതിനിധിയെ നിയോഗിക്കുന്നത്. ഭരണ സമിതി അംഗത്തെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ബിജെപിയിൽ തുടക്കം മുതൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഒടുവിൽ മുൻ എൻആർഐ സെൽ കൺവീനർ ആയിരുന്ന തിരുവനന്തപുരം സ്വദേശി ഹരികുമാരൻ നായരെ ഭരണ സമിതി അംഗമായി പാർട്ടി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ , സമിതി അംഗത്തെ നിശ്ചയിച്ച കൊണ്ടുള്ള ഉത്തരവ് ഭരണ സമിതി അധ്യക്ഷനായ തിരുവനന്തപുരം ജില്ലാ ജഡ്ജിക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ തീരുമാനം തിരുത്തിയാണ് പുതിയ ഉത്തരവ് ഇന്നലെ ഇറങ്ങിയത്.
advertisement
കുമ്മനത്തെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചതിനു പിന്നിൽ വി മുരളീധരൻ ആണെന്നാണ് ആരോപണം. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ട്. മുൻ ഗവർണറായിരുന്ന കുമ്മനത്തെ കേന്ദ്ര മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നു.
പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്രസർക്കാർ നോമിനിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടു നടത്തുന്ന നീക്കങ്ങളിൽ ആർഎസ്എസിനും കടുത്ത എതിർപ്പുണ്ട്. കുമ്മനം രാജശേഖരനെ പ്രധാന പദവിയിൽ എത്തിക്കുന്നതിനായി ആർഎസ്എസ് സമ്മർദ്ദം ചെലുത്തി വരുന്നതിനിടെയാണ് പുതിയ നിയമനം. കുമ്മനം രാജശേഖരനെ അപമാനിച്ചു എന്നത് ഉയർത്തിക്കാട്ടി, സംസ്ഥാന ബിജെപിയിലെ ഭിന്നത കൂടുതൽ ശക്തിപ്പെടാനാണ് സാധ്യത.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുമ്മനം കേന്ദ്രമന്ത്രിയാകുന്നത് തടയാൻ പാർട്ടിയിൽ നീക്കമെന്ന് ആരോപണം; പത്മനാഭസ്വാമി ക്ഷേത്രസമിതിയിലെ നിയമനം വിവാദത്തിൽ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement