TRENDING:

മന്ത്രി ജി സുധാകരന്റെ ആയുരാരോഗ്യത്തിന് ബിജെപി നേതാവിന്റെ വഴിപാട്; മൃത്യുഞ്ജയ ഹോമം നടത്തി

Last Updated:

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കളർകോട് മഹാദേവ ക്ഷേത്രത്തിൽ 100 രൂപ ചെലവാക്കിയാണ് ഹോമം നടത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ ആയുരാരോഗ്യത്തിന് വേണ്ടി ബിജെപി നേതാവിന്റെ വഴിപാട്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എൽ പി ജയചന്ദ്രനാണ് സുധാകരനായി മൃത്യുഞ്ജയ ഹോമം വഴിപാടായി നടത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കളർകോട് മഹാദേവ ക്ഷേത്രത്തിൽ 100 രൂപ ചെലവാക്കിയാണ് ഹോമം നടത്തിയത്. അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ തവണ ജി സുധാകരനെതിരെ ബിജെപി സ്ഥാനാർഥിയായിരുന്നു എൽ പി ജയചന്ദ്രൻ.
advertisement

സുധാകരനെതിരായ പരാതിയിൽ യോഗം ഇന്ന്

ഇതിനിടെ, മന്ത്രി ജി സുധാകരന് എതിരായ പരാതിയില്‍ കര്‍ശന ഇടപെടലുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. ജില്ലാ കമ്മിറ്റി ഓഫീസില്‍ പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം വിളിച്ചു. പരാതിക്കാരിയുടെ ഭര്‍ത്താവും യോഗത്തില്‍ പങ്കെടുക്കും. വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കയിരിക്കുന്നത്.

Also Read- വൈഗയുടെ കൊലപാതം: ദുരൂഹതകളും ചോദ്യങ്ങളും ഇനിയും ബാക്കി

advertisement

നേരത്തെ പുറക്കാട് ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് പരാതി നല്‍കിയ ലോക്കല്‍ കമ്മിറ്റി അംഗവും മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ യുവതിയുടെ ഭര്‍ത്താവില്‍നിന്ന് വിശദീകരണം തേടിയിരുന്നു. വിശദീകരണം നല്‍കണമെങ്കില്‍ തന്റെ ഭാര്യ നല്‍കിയ പരാതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

Also Read- Covid 19| സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല

ഇന്ന് വിളിക്കുന്ന ലോക്കല്‍ കമ്മറ്റി യോഗത്തില്‍ യുവതിയുടെ ഭര്‍ത്താവ് വിശദീകരണം നല്‍കുമെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിനെതിരെ സംഘടനാ നടപടികള്‍ ഉണ്ടാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുമുണ്ട്. ലോക്കല്‍ കമ്മിറ്റി അംഗം സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ പരാതി നല്‍കുന്നത് സിപിഎമ്മില്‍ അസാധാരണമായ നടപടിയാണ്. അതിനാല്‍ ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ജി സുധാകരന്‍ മുന്നോട്ടുവെക്കുന്നുണ്ട്.

advertisement

Also Read- Covid 19| പി.എസ്.സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനിടെ, പരാതിയില്‍ കേസെടുക്കണമോ എന്ന കാര്യത്തില്‍ അമ്പലപ്പുഴ പൊലീസ് നിയമോപദേശം തേടി. നേരത്തെ അനൗദ്യോഗികമായി നിയമോപദേശം തേടിയപ്പോള്‍ കേസെടുക്കാന്‍ പര്യാപ്തമായ കുറ്റങ്ങള്‍ ഈ പരാതിയില്‍ പറയുന്നില്ല എന്നാണ് പൊലീസിന് കിട്ടിയ ഉപദേശം. ഇപ്പോള്‍ പരാതിക്കാരി എസ്പിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക നിയമോപദേശം അടക്കമുള്ള നടപടികള്‍ക്ക് വേഗം കൂടിയിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി ജി സുധാകരന്റെ ആയുരാരോഗ്യത്തിന് ബിജെപി നേതാവിന്റെ വഴിപാട്; മൃത്യുഞ്ജയ ഹോമം നടത്തി
Open in App
Home
Video
Impact Shorts
Web Stories