Covid 19| സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല

Last Updated:

കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകും പരീക്ഷ തുടരുകയെന്നും വകുപ്പ് വ്യക്തമാക്കി.

തിരുവനന്തപുരം: കോവിഡ് കേസുകൾ ഉയരുകയാണെങ്കിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകും പരീക്ഷ തുടരുകയെന്നും വകുപ്പ് വ്യക്തമാക്കി. എസ്എസ്എൽസിക്ക് നാല് പരീക്ഷകളാണ് ഇനി അവശേഷിക്കുന്നത്.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർഥികൾ സാമൂഹിക അകലം പാലിച്ച് പരീക്ഷ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ കൈകൊണ്ടിട്ടുണ്ടെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന അധ്യാപക- അനധ്യാപക ജീവനക്കാർ നിശ്ചയമായും ട്രിപ്പിൾ ലെയർ മാസ്ക് ഉപയോഗിക്കണമെന്നും വിദ്യാർഥികളും കഴിയുന്നതു ട്രിപ്പിൾ ലെയർ മാസ്ക് ഉപയോഗിക്കുന്നുണ്ടെന്നത് ചീഫ് സൂപ്രണ്ടുമാർ ഉറപ്പുവരുത്തണം. ഐ ആർ തെർമോമീറ്റർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചശേ,മേ വിദ്യാർഥികളെ സ്കൂൾ കോമ്പൗണ്ടുകളിലേക്ക് പ്രവേശിപ്പിക്കാവൂ. സാനിറ്റൈസർ / സോപ്പ് ലഭ്യത ഉറപ്പാക്കണം.
advertisement
കോവിഡ് പോസിറ്റീവായ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പ്രത്യേകമായി സ്വീകരിച്ച് മൂല്യനിർണയ ക്യാമ്പിലേക്ക് അയക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായ വിദ്യാർഥികൾ, ക്വറന്റീനിലുള്ള വിദ്യാർഥികൾ, ശരിരോഷ്മാവ് കൂടിയവർ എന്നിവർക്ക് പ്രത്യേകം പ്രത്യേകം ക്ലാസുകളിൽ പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണങ്ങൾ സ്കൂളുകളിൽ സജ്ജമാക്കിയിട്ടുണ്ട്.
വിദ്യാർഥികള്‍ക്ക് സ്കൂളുകളിൽ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യവും പ്രധാനാധ്യാപകർ ഉറപ്പാക്കണം. പരീക്ഷ കഴിഞ്ഞാലുടൻ ഹാൾ സാനിറ്റൈസ് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മീഷണറും അറിയിച്ചു.
advertisement
സർവകലാശാല പരീക്ഷകൾ മാറ്റി
കേരള സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവകലാശാല, മലയാള സർവകലാശാല, ആരോഗ്യ സർവകലാശാല, സംസ്‌കൃത സർവകലാശാല, സാങ്കേതിക സർവകലാശാല എന്നിവർ ഇന്നു മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു.
ഇന്നു മുതൽ നടത്തേണ്ട പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസലർമാർക്ക് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർ​ദ്ദേശം നൽകിയത്. കോവിഡ് വ്യാപനം കണക്കിൽ എടുത്താണ് നിർദേശം. നേരിട്ടുള്ള പരീക്ഷകൾ (ഓഫ്‌ ലൈൻ) പരീക്ഷകൾ മാറ്റാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഇതിനിടെ പരാതികൾ ഉന്നയിച്ചിരുന്നു. പല സെന്ററുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. ഇനി സർവകലാശാലകളാണ് തീരുമാനമെടുക്കേണ്ടത്. ഇനി പരീക്ഷകൾ എങ്ങനെ നടത്തും എന്നതാണ് അറിയേണ്ടത്.
advertisement
പി എസ് സി പരീക്ഷകൾ മാറ്റി
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും സർട്ടിഫിക്കറ്റ് പരിശോധനകളും മാറ്റിവെച്ചു. ഏപ്രിൽ 30വരെയുള്ള പരീക്ഷകളും അഭിമുഖങ്ങളുമാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Covid 19| സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല
Next Article
advertisement
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement