നാര്‍ക്കോ ജിഹാദിന് തെളിവ് ചോദിക്കുന്നവര്‍ ഒരു കാര്യം വ്യക്തമാക്കണം നാര്‍ക്കോ ജിഹാദ് കേരളത്തില്‍ ഇല്ല എന്നാണോ നാര്‍ക്കോ ജിഹാദേ ഇല്ല എന്നാണോ നിങ്ങളുടെ വാദമെന്ന് സന്ദീപ് ചോദിക്കുന്നു. സത്യം പറയുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നാണ് ജിഹാദികളും ജിഹാദി അപ്പോളജിസ്റ്റുകളും കരുതുന്നതെന്നും ആ പരിപ്പൊന്നും പുതിയ ഇന്ത്യയില്‍ വേവില്ലെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പാലാ ബിഷപ്പിനെതിരായി തെളിവു കൊണ്ടുവാ എന്ന് ആര്‍ത്തട്ടഹസിക്കുകയാണ് കേരളത്തിലെ ജിഹാദികളും ജിഹാദി അപ്പോളജിസ്റ്റുകളും. നാര്‍ക്കോ ജിഹാദ് എന്നതിന് തെളിവെവിടെ എന്നാണ് ചോദ്യം .
advertisement
നാര്‍ക്കോ ജിഹാദ് ഒരു യഥാര്‍ത്ഥ്യമാണ്. കേരളത്തില്‍ ഭീകര സംഘടനകള്‍ അതു പ്രയോഗവല്‍ക്കരിച്ചിട്ടുണ്ടോ എന്നത് മാത്രമാണ് അന്വേഷിക്കേണ്ടത്. കേരളം ആഗോള ജിഹാദി ഭീകരതയുടെ ഒരു കണ്ണിയാണെന്നതിന് ആവശ്യത്തിലധികം തെളിവുകള്‍ ഉള്ള സ്ഥിതിക്ക് , ഈ ഒരു യുദ്ധ തന്ത്രം മാത്രമായി അവര്‍ കേരളത്തില്‍ പരീക്ഷിക്കുന്നില്ല എന്ന് എങ്ങനെ പറയും ?
ജിഹാദി ഭീകര സംഘടനയായ ഹിസ്ബുല്ല നാര്‍ക്കോ ജിഹാദ് നടത്തുന്നതായി സൗദി ടി വി ചാനലായ അല്‍ അറബിയയുടെ രണ്ടു വര്‍ഷം പഴയ റിപ്പോര്‍ട്ട് കാണാം .
1994 സപ്തംബര്‍ 12ന് വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ നവാസ് ഷരീഫ് , പാക് ഐ എസ് ഐ , മയക്കുമരുന്ന് ഇടപാട് നടത്തുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. സിഐഎയുടെ 'Heroin in Pakistan, sowing the wind' എന്ന റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു . മയക്കുമരുന്ന് നല്‍കിയുള്ള പ്രവര്‍ത്തനം തങ്ങളുടെ 'ദേശീയ താല്‍പ്പര്യമാണ് ' എന്നാണ് ജനറല്‍ സിയാവുള്‍ ഹഖ് അടക്കമുള്ള പാക്ക് ഭരണാധികാരികള്‍ വിശ്വസിച്ചിരുന്നത് .
പഞ്ചാബിലെ യുവത്വത്തെ നശിപ്പിക്കാനും ഇന്ത്യക്കെതിരെ അവരെ ഉപയോഗിക്കാനും പാക്കിസ്ഥാന്‍ മയക്കുമരുന്ന് അതിര്‍ത്തിക്കിപ്പുറത്തേക്ക് അയക്കുന്നത് എത്രയോ റിപ്പോര്‍ട്ടുകളായി പുറത്തു വന്നിരിക്കുന്നു. പാക്കിസ്ഥാന്‍ മയക്കുമരുന്നു കൊണ്ട് ഇന്ത്യക്കെതിരായി നടത്തുന്നത് നാര്‍ക്കോ ജിഹാദല്ലെങ്കില്‍ മറ്റെന്താണ് ?
ഒന്നാന്തരം മത വിശ്വാസികളായ താലിബാന്‍ ഒപ്പിയം ട്രേഡ് നടത്തുന്നതിനെ നാര്‍ക്കോ ജിഹാദ് എന്നല്ലേ വിളിക്കേണ്ടത്.
ആഗോള ജിഹാദി ഭീകര സംഘടനകള്‍ മയക്കുമരുന്ന് തീവ്രവാദ ഫണ്ടിംഗിനും ശത്രുപക്ഷത്തുള്ള യുവത്വത്തെ നശിപ്പിക്കാനുമായി ഉപയോഗിക്കുന്നുണ്ട്. കേരളത്തിലേക്ക് മാത്രമായി ആ സ്ട്രാറ്റജി ഉപയോഗിക്കുന്നതിന് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് പാലാ ബിഷപ്പിനെതിരായി ഉറഞ്ഞു തുള്ളുന്നവര്‍ തന്നെയാണ് വ്യക്തമാക്കേണ്ടത്.
നാര്‍കോ ജിഹാദ് എന്ന പദം ആദ്യമായാണ് കേള്‍ക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത് . എനക്കറിയില്ല എന്നത് വേദവാക്യമായി ഉപയോഗിക്കുന്ന മുഖ്യമന്ത്രി , ജിഹാദി ഭീകരവാദവുമായി ബന്ധപ്പെട്ട് എന്താണ് അറിയാറുള്ളത് ? കേരളത്തില്‍ ഐഎസ് സ്‌ളീപ്പര്‍ സെല്ലുകള്‍ ഉണ്ട് എന്ന ലോക് നാഥ് ബെഹ്‌റയുടെ വെളിപ്പെടുത്തല്‍ വന്നപ്പോഴും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് എനക്കറിയില്ല എന്നായിരുന്നില്ലേ ? പറഞ്ഞ് നാവ് വായിലേക്കിടും മുമ്പ് അദ്ദേഹത്തിന്റെ നാടായ കണ്ണൂരില്‍ നിന്നു തന്നെ പെണ്‍കുട്ടികളടങ്ങുന്ന ഐ എസ് സ്‌ളീപ്പിംഗ് സെല്ലിനെ എന്‍ഐഎ തൂക്കുകയും ചെയ്തല്ലോ .
നാര്‍ക്കോ ജിഹാദിന് തെളിവ് ചോദിക്കുന്നവര്‍ ഒരു കാര്യം വ്യക്തമാക്കണം നാര്‍ക്കോ ജിഹാദ് കേരളത്തില്‍ ഇല്ല എന്നാണോ നാര്‍ക്കോ ജിഹാദേ ഇല്ല എന്നാണോ നിങ്ങളുടെ വാദം ?
സത്യം പറയുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നാണ് ജിഹാദികളും ജിഹാദി അപ്പോളജിസ്റ്റുകളും കരുതുന്നത് . ആ പരിപ്പൊന്നും പുതിയ ഇന്ത്യയില്‍ വേവില്ല എന്നേ പറയാനുള്ളൂ .
