TRENDING:

നിയമസഭയിലേക്ക് മല്‍സരിക്കാന്‍ ജോര്‍ജ് കുര്യന്‍; കേന്ദ്രമന്ത്രി കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകും

Last Updated:

കാഞ്ഞിരപ്പള്ളിയുടെ തൊട്ടടുത്ത മണ്ഡലങ്ങളായ പൂഞ്ഞാറിൽ പി.സി. ജോർജ്, പാലയിൽ ഷോൺ ജോർജ് എന്നിവരും മത്സരിക്കുന്നതോടെ മൂന്നിടത്തും താമര വിരിയുമെന്ന വൻ പ്രതീക്ഷയിൽ ബിജെപി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ (George Kurien) നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കും. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ ജോർജ് കുര്യന്റെ കാലാവധി ഈ വരുന്ന ജൂണിൽ അവസാനിക്കും.
ജോര്‍ജ് കുര്യന്‍
ജോര്‍ജ് കുര്യന്‍
advertisement

മധ്യകേരളത്തിലെ ക്രിസ്ത്യൻ വിഭാഗങ്ങളിൽ ശക്തരായ സിറോ മലബാർ വിഭാഗത്തിന്റെ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെ അണിനിരത്തുക എന്നാണ് സൂചന. കാഞ്ഞിരപ്പള്ളിയുടെ തൊട്ടടുത്ത മണ്ഡലങ്ങളായ പൂഞ്ഞാറിൽ പി.സി. ജോർജ്, പാലയിൽ ഷോൺ ജോർജ് എന്നിവരും മത്സരിക്കുന്നതോടെ മൂന്നിടത്തും താമര വിരിയുമെന്ന വൻ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. കോൺഗ്രസ് നേതാവായിരുന്ന മുൻ കാഞ്ഞിരപ്പള്ളി എംഎൽഎ ജോർജ് ജെ. മാത്യു അടക്കമുള്ള പ്രമുഖർ എൻഡിഎ മുന്നണിയിൽ എത്തിയതും പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകമാണ്.

advertisement

പഴയ വാഴൂർ മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളും ചേർന്ന കാഞ്ഞിരപ്പള്ളിയിൽ 2016ൽ പ്രാദേശിക നേതാവായ വി.എൻ. മനോജ് 15.88 ശതമാനം വോട്ട് വർധിപ്പിച്ച് വലിയ മുന്നേറ്റം കാഴ്ചവെച്ചതോടെയാണ് ബി.ജെ.പി. ശക്തി തെളിയിച്ചത്. 2021ൽ ജയം ലക്ഷ്യമിട്ട് മുൻ എംഎൽഎ കൂടിയായ അൽഫോൻസ് കണ്ണന്താനത്തെ ബി.ജെ.പി. പരീക്ഷിച്ചെങ്കിലും 1.88 ശതമാനം വോട്ട് കുറഞ്ഞതല്ലാതെ യാതൊരു ഫലവും ഉണ്ടായില്ല.

2011ൽ പുതിയ മണ്ഡലമായ ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥി ഡോ. എൻ ജയരാജ് തന്നെയാണ് വിജയിച്ചത്.

advertisement

എന്നാൽ കോട്ടയത്തെ കാണക്കാരി സ്വദേശിയായ ജോര്‍ജ് കുര്യന്‍ പാർട്ടിയിലെ സൗമ്യമുഖമാണ്. അദ്ദേഹത്തിന്റെ ശൈലിയും കോട്ടയത്തും പ്രത്യേകിച്ച് കാഞ്ഞിരപ്പള്ളിയിലും കേന്ദ്രമന്ത്രിയെന്ന നിലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും തുണയാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

എന്‍ഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് ആറിനോ ഏഴിനോ കൊച്ചിയിലെത്തും. ബി.ജെ.പി. മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കുന്ന മോദി വിവിധ സമുദായ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. മോദിയുടെ വരവും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി. സംസ്ഥാന നേതൃയോഗം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേരും. നവീകരിച്ച സ്റ്റേഷനുകളുടെ ഉദ്ഘാടനമടക്കം റെയില്‍വേയുടെ വിവിധ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുത്തേക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Union Minister of State George Kurien may contest the Kerala Assembly Elections. The party leadership has suggested that he will contest from Kanjirapally in Kottayam district. George Kurien, a Rajya Sabha member from Madhya Pradesh, will end his term in June this year

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭയിലേക്ക് മല്‍സരിക്കാന്‍ ജോര്‍ജ് കുര്യന്‍; കേന്ദ്രമന്ത്രി കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകും
Open in App
Home
Video
Impact Shorts
Web Stories