TRENDING:

എറണാകുളത്ത് ബിജെപിയിൽ അച്ചടക്ക നടപടി; 15 പേരെ പുറത്താക്കി; 34 പേരെ നേതൃസ്ഥാനത്ത് നിന്നും മാറ്റി

Last Updated:

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം, തെരഞ്ഞെടുപ്പിലെ വിമത പ്രവര്‍ത്തനം എന്നിവയാണ് നടപടിക്ക് കാരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: എറണാകുളത്ത് ബിജെപിയിൽ അച്ചടക്ക നടപടി. തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമത പ്രവർത്തനം നടത്തിയവർക്കും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കുമെതിരെയാണ് ജില്ലാ കമ്മിറ്റി നടപടി എടുത്തത്. നാല് നിയോജകമണ്ഡലങ്ങളിലെ 15 പേരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.
advertisement

Also Read- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പുറത്തിറക്കാൻ വക്കീൽ റോളിൽ ചാണ്ടി ഉമ്മൻ

ഏഴു നിയോജക മണ്ഡലങ്ങളിലായി 34 പേരെ നേതൃപദവികളിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. കോതമംഗലം, അങ്കമാലി, തൃക്കാക്കര, തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിന്‍, പിറവം എന്നീ നിയോജക മണ്ഡലങ്ങളിലാണ് നടപടി.

Also Read- COVID 19 | കോങ്ങാട് എംഎൽഎ കെ.വി വിജയദാസ് അന്തരിച്ചു; മരണം കോവിഡ് ബാധയെ തുടർന്ന്

advertisement

സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം ഇത്രയധികം പേര്‍ക്കെതിരെ നടപടി ആദ്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ചേർന്ന ബിജെപി പിറവം നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ കഴിഞ്ഞ ദിവസം കൈയാങ്കളിയുണ്ടായിരുന്നു. ഇതിന് നേതൃത്വം നൽകിയവർക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.

Also Read- ഉമ്മൻ ചാണ്ടി വീണ്ടും നേതൃത്വത്തിൽ; തീർന്നോ കോൺഗ്രസിലെ പ്രതിസന്ധി

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എറണാകുളത്ത് ബിജെപിയിൽ അച്ചടക്ക നടപടി; 15 പേരെ പുറത്താക്കി; 34 പേരെ നേതൃസ്ഥാനത്ത് നിന്നും മാറ്റി
Open in App
Home
Video
Impact Shorts
Web Stories