News18 MalayalamNews18 Malayalam
|
news18
Updated: January 18, 2021, 11:07 PM IST
ചാണ്ടി ഉമ്മൻ
- News18
- Last Updated:
January 18, 2021, 11:07 PM IST
കൊല്ലം: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കായി അഭിഭാഷക വേഷത്തിൽ ഹാജരായി ചാണ്ടി ഉമ്മൻ. ചവയറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ ബി ഗണേഷ് കുമാർ എം എൽ എയുടെ വാഹനം തടഞ്ഞ കേസിലാണ് പ്രതികളായ യൂത്ത് കോൺഗ്രസുകാർക്ക് വേണ്ടി ചാണ്ടി ഉമ്മൻ ഹാജരായത്.
കരുനാഗപ്പള്ളി കോടതിയിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻ ഹാജരായത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
You may also like:അന്ന് കോളേജിൽ നിന്ന് പുറത്തായ ആൾ; ഇന്ന് 'മഹത്തായ ഭാരതീയ അടുക്കള'യുടെ സംവിധായകൻ - വൈറലായി കുറിപ്പ് [NEWS]ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ബിആർ - 77 നറുക്കെടുത്തു; 12 കോടി അടിച്ച ഭാഗ്യവാൻ ഇതാ [NEWS] പൊലീസുകാരിങ്ങനെ തൊട്ടാവാടിയായാലോ? ഒരു കമന്റിനോട് പോലും മുട്ടി നിൽക്കാൻ കേരള പൊലീസിന് പറ്റില്ലേ? ട്രോളായ മറുപടി മുക്കി [NEWS] ചാണ്ടി ഉമ്മനെ കൂടാതെ മൂന്നോളം അഭിഭാഷകരും കോടതിയിൽ എത്തിയിരുന്നു. അഭിഭാഷകവേഷം അണിഞ്ഞ് കോടതിയിൽ എത്തിയത് തികച്ചും യാദൃശ്ചികമായാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞതായി റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തു.
ഏതായാലും തികഞ്ഞ രാഷ്ട്രീയക്കാരനായ ചാണ്ടി ഉമ്മൻ സ്വന്തം പാർട്ടി പ്രവർത്തകർക്കായി വക്കീൽ കുപ്പായം അണിഞ്ഞത് പ്രവർത്തകർക്കും ആവേശമായി. ഇത് ആദ്യമായാണ് കേരളത്തിൽ ഒരു കോടതിയിൽ അഭിഭാഷകവേഷം അണിഞ്ഞ് ചാണ്ടി ഉമ്മൻ എത്തുന്നത്.
കേസിൽ പൊലീസിന്റെ വാദം കേട്ട കോടതി ആറുപേർക്കും ജാമ്യം അനുവദിച്ചു. കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വക്കീൽകുപ്പായം അഴിച്ചുവച്ച് കൊല്ലം ജില്ലയിലെ യൂത്ത് കോൺഗ്രസിന്റെ വിവിധ പരിപാടികളിലും ചാണ്ടി ഉമ്മൻ പങ്കെടുത്തു.
Published by:
Joys Joy
First published:
January 18, 2021, 11:07 PM IST