News18 MalayalamNews18 Malayalam
|
news18
Updated: January 18, 2021, 9:40 PM IST
കെ വി വിജയദാസ്
- News18
- Last Updated:
January 18, 2021, 9:40 PM IST
പാലക്കാട്: കോങ്ങാട് എം എൽ എ കെ.വി വിജയദാസ് അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. കോവിഡ് മുക്തനായ വിജയദാസ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. വൈകുന്നേരം 07.45ഓടെയാണ് മരിച്ചത്.
കോവിഡ് നെഗറ്റീവ് ആയതിനു ശേഷം അദ്ദേഹത്തിന്റെ ഹൃദയത്തിനും ശ്വാസകോശത്തിനും പ്രശ്നങ്ങൾ
കണ്ടെത്തിയിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ തുടരവേയാണ് അദ്ദേഹത്തിന്റെ
ആരോഗ്യനില മോശമാകുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.
You may also like:അന്ന് കോളേജിൽ നിന്ന് പുറത്തായ ആൾ; ഇന്ന് 'മഹത്തായ ഭാരതീയ അടുക്കള'യുടെ സംവിധായകൻ - വൈറലായി കുറിപ്പ് [NEWS]ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ബിആർ - 77 നറുക്കെടുത്തു; 12 കോടി അടിച്ച ഭാഗ്യവാൻ ഇതാ [NEWS] പൊലീസുകാരിങ്ങനെ തൊട്ടാവാടിയായാലോ? ഒരു കമന്റിനോട് പോലും മുട്ടി നിൽക്കാൻ കേരള പൊലീസിന് പറ്റില്ലേ? ട്രോളായ മറുപടി മുക്കി [NEWS] സംസ്ഥാനത്ത് ഇത് ആദ്യമായാണ് കോവിഡ് ബാധിച്ച് ഒരു നിയമസഭാംഗം മരിക്കുന്നത്. മികച്ച സഹകാരിയും കർഷക നേതാവുമായിരുന്ന അദ്ദേഹം 1977 മുതൽ സി പി എം അംഗമാണ്. 1995ൽ പാലക്കട്ടെ ആദ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയ വിജയദാസ്, 2011ലും 2016ലും കോങ്ങാട് നിന്നും എംഎൽഎയായി. അപ്പോഴും രാഷ്ട്രീയത്തിനൊപ്പം നെൽകൃഷിയും തുടർന്നു. കാർഷിക പ്രശ്‌നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ് കാണിച്ചു.
Published by:
Joys Joy
First published:
January 18, 2021, 8:51 PM IST