ബി.ജെ.പി ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് . പാര്‍ട്ടി വിട്ടവര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ വളരെ ശാന്തമായും സമചിത്തതയോടുംകൂടി വിലയിരുത്തി, പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കലാകാരന്‍മാര്‍ക്ക് മതിയായ പരിഗണന ബിജെപിയില്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച സംവിധായകന്‍ രാജസേനന്റെ പ്രതികരണം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
advertisement
Also Read- രാമസിംഹനും ബിജെപി യിൽ നിന്ന് രാജിവെച്ചു; ആരോടും ഒന്നും പറയാനില്ലെന്ന് സംവിധായകന്‍
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യയെ ഇതുവരെ പിടികൂടാന്‍ കഴിയാത്തതിലും രാധാകൃഷ്ണന്‍ വിമര്‍ശിച്ചു. 14 ദിവസമായി ഒളിവില്‍ കഴിയുന്ന കെ. വിദ്യയെ പിടികൂടാന്‍ കഴിയാത്ത പിണറായിക്ക് മറ്റെന്തെങ്കിലും പണിക്ക് പോയ്ക്കൂടേയെന്നും കേരളത്തിലെ പോലീസ് സംവിധാനം പിരിച്ചുവിട്ടുകൂടേയെന്നും അദ്ദേഹം ചോദിച്ചു.
സിനിമാ മേഖലയില്‍ നിന്ന് സംവിധായകന്‍ രാജസേനനും നടന്‍ ഭീമന്‍ രഘുവിനും പിന്നാലെ ബിജെപിയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ആളാണ് രാമസിംഹന്‍ അബൂബക്കര്‍.പാർട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ഇപ്പോൾ ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി ബന്ധം പൂർണമായും ഉപേക്ഷിച്ചതായി അലി അക്ബർ വ്യക്തമാക്കിയത്. സംസ്ഥാന പ്രസിഡന്‍റിന് അയച്ച കത്തിലാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്.