'ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല, തികച്ചും സ്വതന്ത്രൻ, എല്ലാത്തിൽ നിന്നും മോചിതനായി': രാമസിംഹൻ
- Published by:user_57
- news18-malayalam
Last Updated:
മുൻപ് കുമ്മനം രാജശേഖരൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ഇട്ട തല മുണ്ഡനം ചെയ്ത ചിത്രവുമായാണ് അദ്ദേഹത്തിന്റെ പോസ്റ്റ്
2019ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിനിധി കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തു നിന്നും മത്സരിച്ച് വിജയിച്ചില്ലെങ്കിൽ തലമുണ്ഡനം ചെയ്യും എന്ന പ്രഖ്യാപനം നിറവേറ്റിയ ആളാണ് സംവിധായകൻ രാമസിംഹൻ (അലി അക്ബർ) (Director Ramasimhan – Ali Akbar). നാല് വർഷങ്ങൾക്കിപ്പുറം തന്റെ രാഷ്ട്രീയ നിലപാടുകൾ തിരുത്തിക്കുറിക്കാൻ അദ്ദേഹം ആ പഴയ ചിത്രവുമായി വീണ്ടുമെത്തുന്നു. നിലവിൽ താൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല, സ്വതന്ത്രൻ എന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
“പണ്ട് പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു. ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല, എനിക്ക് വേണ്ടിയല്ലാതെ. ഒപ്പം ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ. ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല. തികച്ചും സ്വതന്ത്രൻ. എല്ലാത്തിൽ നിന്നും മോചിതനായി.. ഒന്നിന്റെ കൂടെമാത്രം, ധർമ്മത്തോടൊപ്പം. ഹരി ഓം,” അദ്ദേഹം കുറിച്ചു.
അന്ന് കുമ്മനം രാജശേഖരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല എന്നും മോദിയെ വീണ്ടും തിരഞ്ഞെടുത്തവർക്ക് നന്ദി അർപ്പിച്ചുകൊണ്ടുമായിരുന്നു രാമസിംഹന്റെ പോസ്റ്റ്.
advertisement
“പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു. എത്ര തന്തക്കുപിറന്നവൻ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്. ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു, അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു… കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവർക്കും നന്ദി, കേരളത്തിൽ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുതതാം… കമ്മികൾ തോറ്റതിൽ ആഹ്ലാദിക്കാം..” എന്നായിരുന്നു അന്ന് രാമസിംഹൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ.
advertisement
Summary: In a new Facebook post, film director Ramasimhan aka Ali Akbar makes his political views clear. He says he is no longer obliged to any political parties and has freed himself. Ramasimhan makes a point that the only thing he follows is dharma
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 16, 2023 7:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല, തികച്ചും സ്വതന്ത്രൻ, എല്ലാത്തിൽ നിന്നും മോചിതനായി': രാമസിംഹൻ


