ബി.ഗോപാലകൃഷ്ണൻ പരാജയപ്പെട്ട വാർഡിലെ സിറ്റിങ്ങ് കൗൺസിലറായിരുന്നു ലളിതാംബിക. ഗോപാലകൃഷ്ണനെ പരാജയപ്പെടുത്താൻ വോട്ടു മറിച്ചതായി ആക്ഷേപം ഉയർന്നിരുന്നു.
Also Read തൃശൂരിൽ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് തോൽവി
ബി.ജെ.പിവാർഡായിരുന്ന കുട്ടൻകുളങ്ങരയിലാണ് ബി ഗോപാലകൃഷ്‌ണൻ പരാജയപ്പെട്ടത്. 241 വോട്ടുകൾക്ക് യു.ഡി.എഫ് സ്ഥാനാർഥി എ.കെ സുരേഷിനോട് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന ഗോപാലകൃഷ്‌ണൻ തോറ്റത്.
Also Read 51കാരിയെ കൊലപ്പെടുത്തിയ സംഭവം: ശാഖയുടേത് ആദ്യ വിവാഹം; അരുൺ നോട്ടമിട്ടത് സ്വത്ത്
advertisement
കുട്ടന്‍കുളങ്ങര ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഗോപാലകൃഷ്‌ണനെ തോൽപ്പിക്കാൻ എൽഡിഎഫ്-യുഡിഎഫ് ധാരണയുണ്ടായിരുന്നെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വന്തം പാർട്ടിയിലെ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
വോട്ടെടുപ്പിന് മുൻപ് തന്നെ താൻ പരാജയപ്പെടുമെന്ന സൂചനകള്‍ ഗോപാലകൃഷ്ണന്‍ നല്‍കിയിരുന്നു. തൃശൂര്‍ കോര്‍പറേഷനിൽ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നായിരുന്ന് ഗോപാലകൃഷ്ണന്റെ ആരോപണം.